അറവുകാരനെപ്പോലെ ഷാഫി പെരുമാറി, നരബലിക്കേസില്‍ അവയവകൈമാറ്റ സാധ്യത തള്ളി പോലീസ്‌


1. നരബലി കേസിലെ പ്രതികളായ ഷാഫി, ലൈല, ഭഗവൽ സിങ് 2. സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു | ഫോട്ടോ - മാതൃഭൂമി

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസിലെ മുഖ്യ കുറ്റവാളി മുഹമ്മദ് ഷാഫിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. കേസുമായി ബന്ധപ്പെട്ട തെളിവ് ശേഖരിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവ് ശേഖരിക്കുന്നത്. പ്രതികള്‍ പല കാര്യങ്ങളും പറയുന്നുണ്ട്, ചിലത് പറയുന്നുമില്ല. എന്നാല്‍ പ്രതികള്‍ എല്ലാ കാര്യങ്ങളും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മയുടേയും റോസ്ലിന്റേയും ശരീരഭാഗങ്ങള്‍ മുറിച്ചത് ഷാഫിയായിരിക്കാണം. ഒരു അറവുകാരനെപ്പോലെയാണ് ഇയാള്‍ പെരുമാറിയത്. ഷാഫി ഒരുപാട് കഥകള്‍ മെനയുന്നുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. ഇയാളുമായി ഇനിയും തെളിവെടുപ്പ് വേണ്ടി വരും. നിരവധി സ്ഥലങ്ങളില്‍ പോകേണ്ടതുണ്ട്. ഇയാളുടെ പഴയകാല ചരിത്രം പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ പഴയകാല പ്രവര്‍ത്തികളും ഇപ്പോഴത്തെ കേസുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.



കൊല്ലപ്പെട്ട ഇരുവരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന പറഞ്ഞ കമ്മിഷണര്‍ അവയവ കൈമാറ്റത്തിനുള്ള സാധ്യത പൂര്‍ണമായും തള്ളി. ട്രാന്‍സ്പ്ലാന്റേഷന്‍ എന്നത് വൃത്തിയുള്ള അന്തരീക്ഷത്തില്‍ ചെയ്യേണ്ട കാര്യമാണ്. ഒരുപക്ഷേ മാംസം വിറ്റാല്‍ പണം ലഭിക്കുമെന്ന് പറഞ്ഞ് കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചത് പോലെ അവയവകൈമാറ്റം എന്ന് ഷാഫി ലൈലയേയും ഭഗവല്‍ സിങ്ങിനേയും പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ടാകാം.

മനുഷ്യമാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഇലന്തൂര്‍ ഇരട്ട നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. മനുഷ്യമാംസം വിറ്റാല്‍ ഇരുപത് ലക്ഷം രൂപ വരെ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം പല കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേകം വില കിട്ടുമെന്ന് ഷാഫി ഇരുവരെയും വിശ്വസിപ്പിച്ചു.

കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍നിന്ന് ആളുവരുമെന്നായിരുന്നു ഷാഫി ഇരുവരോടും പറഞ്ഞത്. ഇതിനായി പത്ത് കിലോഗ്രാം മനുഷ്യമാംസം പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. എന്നാല്‍ മാംസം വാങ്ങാന്‍ ആളുവരില്ലെന്നു പറഞ്ഞ് പിന്നീടത് കുഴിച്ചിട്ടിരുന്നു.

ഇലന്തൂരിലേത് കൊലപാതകമാണെന്നതിന്റെ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലെ തിരോധാനങ്ങള്‍ അന്വേഷിക്കേണ്ടത് അതാത് പോലീസ് സ്‌റ്റേഷനുകളിലാണ്. മോര്‍ച്ചറി സഹായിയായി ഷാഫി പ്രവര്‍ത്തിച്ചിരുന്നു. ഇതടക്കമുള്ള പഴയകാല സംഭവങ്ങള്‍ക്ക് ഇപ്പോഴത്തെ കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.

Content Highlights: human sacrifice, elanthoor murder, ch nagaraju


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


Argentina

09:32

ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast

Nov 27, 2022

Most Commented