ആന്റണി ടിജിൻ ഫ്ളാറ്റിൽനിന്ന് പോകുന്ന സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നുവയസ്സുകാരിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അമ്മ സ്വയം കൈ മുറിക്കാന്‍ ശ്രമിക്കുകയും മുത്തശ്ശി കൈയിലും കഴുത്തിലും മുറിവേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ ആത്മഹത്യാശ്രമം കണ്ടതിനാല്‍ ഇരുവര്‍ക്കും കൃത്യസമയത്ത് തന്നെ ചികിത്സ നല്‍കാനായി. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ, കുട്ടിയുടെ മാതൃസഹോദരിയെയും ഇവരുടെ പങ്കാളിയായ ആന്റണി ടിജിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. മൂന്നുവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ ബെംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണെന്നും സൂചനകളുണ്ട്.
Also Read
ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുവയസ്സുകാരിയെ കഴിഞ്ഞദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. കുട്ടി സ്വയം ശ്വസിച്ചു തുടങ്ങിയതിനാലാണ് വെന്റിലേറ്റര്‍ സഹായം ഒഴിവാക്കിയത്. 48 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ലെന്നും ട്യൂബ് വഴി ആഹാരം നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
Content Highlights: kochi child torture case children mother and grand mother attempts to suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..