പ്രതീകാത്മക ചിത്രം/മാതൃഭൂമി
കുമ്പളം: തെങ്ങോട് അപ്പാര്‍ട്ട്മെന്റില്‍ മൂന്നുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കേന്ദ്രീകരിച്ച്. യുവാവിന്റെ നിര്‍ദേശപ്രകാരമാണ് കുടുംബം കുമ്പളത്തെ സ്വന്തം വീട് പൂട്ടിയിട്ട് തെങ്ങോടേക്ക് താമസം മാറ്റിയത്.
കുട്ടിയുടെ അച്ഛന് യുവാവിനെതിരേ പനങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് യുവാവ് കുടുംബവുമായി കുമ്പളത്തെ വീട്ടില്‍നിന്ന് താമസം മാറ്റുകയായിരുന്നു. കുടുംബത്തെ ഇത്തരം ഒരു കെണിയില്‍പ്പെടുത്തിയതും കൂടെയുള്ള യുവാവാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയുടെ മുത്തച്ഛന് ചെന്നൈയില്‍ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. അതിനാല്‍ കുടുംബം ചെന്നൈയിലായിരുന്നു താമസം. ചെന്നൈയിലെ ജോലി അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബം കുമ്പളത്ത് താമസമാക്കി. അച്ഛനും അമ്മയും രണ്ടു പെണ്മക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം.
മൂത്ത മകള്‍ എം.എ. സൈക്കോളജി ബിരുദധാരിയും, ഇളയ മകള്‍ (മര്‍ദനമേറ്റ കുട്ടിയുടെ അമ്മ) എം.ബി.എ. ബിരുദധാരിയുമാണ്. ഇവരുടെ സഹോദരന് വിദേശത്ത് മരണപ്പെട്ടതിനാല്‍, ഇന്‍ഷുറന്‍സ് തുകയായി 15 ലക്ഷം രൂപ കുടുംബത്തിന് ലഭിച്ചു.
മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ വീട് കൊല്ലത്താണ്. കൊല്ലത്തായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. വീടുവച്ച ഇനത്തിലുള്ള ബാങ്കിലെ കടംവീട്ടാന്‍ അമ്മയും ഇളയ മകളും ആവശ്യപ്പെട്ടെങ്കിലും മൂത്ത മകള്‍ ഇത് കൂട്ടാക്കിയില്ല.
പകരം താഴത്തെ നിലയില്‍ ഒരു മുറി കൂട്ടിയെടുത്ത്, സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വരാപ്പുഴ സ്വദേശിയായ യുവാവിന് വാടകയ്ക്ക് നല്കി. ഇയാള്‍ കുടുംബത്തോടൊപ്പം താമസമാക്കിയതോടെയാണ് ഇവരുടെ കഷ്ടകാലമരംഭിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Content Highlights: kochi child torture case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..