വെട്ടേറ്റ യുവതി, യുവതിയും സുഹൃത്തായിരുന്ന ഫറൂഖും | Photo: Mathrubhumi
കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ ബന്ധം അവസാനിപ്പിച്ചതിലെ പകയെന്ന് പോലീസ്. കഴിഞ്ഞ ദിവസം കലൂര്‍ ആസാദ് റോഡില്‍ സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന സന്ധ്യയെ വാക്കത്തിയുമായി ബൈക്കിലെത്തിയ ഫറൂഖ് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. ബംഗാള്‍ സ്വദേശിനിയാണ് സന്ധ്യ.
ഉത്തരാഖണ്ഡ് സ്വദേശിയായ ഫറൂഖും സന്ധ്യയും തമ്മില്‍ നാല് വര്‍ഷത്തോളം അടുപ്പമുണ്ടായിരുന്നു. ഇവര്‍ കൊല്ലത്ത് ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. പിന്നീട് സന്ധ്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടാവുകയും ഇതില്‍ പ്രകോപിതനായ ഫറൂഖ് സന്ധ്യയെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി തൃപ്പൂണിത്തുറയിലെ ഒരു സലൂണിലാണ് ഫറൂഖ് ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അവധിയെടുത്താണ് ആക്രമിക്കാന്‍ എത്തിയത്. ഒരാഴ്ചയായി ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നും ഒപ്പം ജോലി ചെയ്യുന്നവര്‍ പറയുന്നു.
കലൂര്‍ ആസാദ് റോഡിലാണ് സന്ധ്യ താമസിക്കുന്നത്. ഇവിടെ നിന്നും സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന സന്ധ്യയെ ബൈക്കിലെത്തിയ ഫാറൂഖ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന പുതിയ വാക്കത്തികൊണ്ട് സന്ധ്യയെ വെട്ടുകയുമായിരുന്നു. കഴുത്തിലാണ് വെട്ടാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞപ്പോഴാണ് കൈയ്ക്ക് വെട്ടേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഫാറൂഖ് വാക്കത്തി ഉപേക്ഷിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു.
ഇടതുകൈയ്ക്കും പുറത്തും ആഴത്തില്‍ മുറിവേറ്റ സന്ധ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം പ്രതി ഫറൂഖ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കൊച്ചി നോര്‍ത്ത് പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: kochi bengal lady beauty parlor worker sandhya murder attempt ex farooq
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..