ആയിഷ മിസിരി,ഹംസ
ചെത്തല്ലൂര്‍: കോട്ടോപ്പാടം കൊടക്കാട്ട് വീട്ടമ്മ മരക്കഷണംകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. കൊടക്കാട് ആമേംകുന്ന് ചക്കാലക്കുന്നന്‍ വീട്ടില്‍ ആയിഷ മിസിരിയാണ് (35) കൊല്ലപ്പെട്ടത്. ആയിഷയുടെ ഭര്‍ത്താവ് ചക്കാലക്കുന്നന്‍ ഹംസ (43) പോലീസില്‍ കീഴടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നാണ് അടിച്ചതെന്ന് ഹംസ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മലപ്പുറം പാങ്ങ് പടിഞ്ഞാറ്റുമുറി കരുമാരിക്കുന്നത്ത് പോക്കറിന്റെയും കുഞ്ഞാത്തുവിന്റെയും മകളാണ് ആയിഷ മിസിരി. 20 വര്‍ഷംമുമ്പായിരുന്നു ഹംസയുമായി വിവാഹം.
രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. സംഭവസമയത്ത് മക്കള്‍ വീട്ടിലില്ലായിരുന്നു. വീട്ടില്‍ വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.
തലയ്ക്കടിയേറ്റ ആയിഷ വേദനസഹിക്കാതെ ഓടിയെങ്കിലും വീടിനോടുചേര്‍ന്നുള്ള റബര്‍തോട്ടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹംസ വിവരം നല്‍കിയതിനെത്തുടര്‍ന്ന് നാട്ടുകല്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പരിസരവാസികള്‍ പോലും വിവരമറിഞ്ഞത്.
നാട്ടുകല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിജോ വര്‍ഗീസ്, എസ്.ഐ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. പഴയ ഇരുമ്പുസാധനങ്ങള്‍ വാങ്ങിവില്‍ക്കുന്ന ജോലിയാണ് ഹംസയ്ക്ക്. തോട്ടങ്ങളില്‍ അടയ്ക്കപെറുക്കുന്ന ജോലിയായിരുന്നു മരിച്ച ആയിഷയ്ക്ക്.
ശനിയാഴ്ചരാവിലെ മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. പി.എ. കൃഷ്ണദാസും ഫൊറന്‍സിക്-വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കുമാറ്റി. ആയിഷയുടെ മക്കള്‍: അഫ്‌നാന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), അഫ്ല (ഏഴാംക്ലാസ് വിദ്യാര്‍ഥിനി).
Content Highlights: killed wife husband surrendered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..