മുഹമ്മദ് അക്ബർ
ഇരിങ്ങാലക്കുട: അനുയോജ്യമായ വൃക്ക നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ചേര്‍പ്പ് പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് അക്ബറി (39) നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റുചെയ്തത്.
മൂര്‍ക്കനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ രക്തഗ്രൂപ്പിന് ചേര്‍ന്ന വൃക്ക നല്‍കാമെന്നും ശസ്ത്രക്രിയ ഒഴികെയുള്ള ടെസ്റ്റുകള്‍ നടത്തിത്തരാമെന്നും പറഞ്ഞ് കഴിഞ്ഞ നവംബറില്‍ അഞ്ചുലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.
മാസങ്ങള്‍ കഴിഞ്ഞിട്ടും വൃക്ക ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിക ഭാഗത്തുനിന്നാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
എസ്.ഐ. എം.എസ്. ഷാജന്, ഡിവൈ.എസ്.പി. സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, എസ്.സി.പി.ഒ. പ്രസന്നന്, സി.പി.ഒ.മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, കെ.എസ്. ഉമേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ. സ്റ്റീഫന്‍, എ.എസ്.ഐ. പി. ജയകൃഷ്ണന്, ഷറഫുദ്ദീന്, എം.വി. മാനുവല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..