Photo: twitter.com/Ipsamitlodha7
പട്ന: ബിഹാറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥന് അമിത് ലോധയ്ക്കെതിരേ അഴിമതി നിരോധനനിയമപ്രകാരം പോലീസ് കേസെടുത്തു. സാമ്പത്തികനേട്ടത്തിനായി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് പോലീസ് നടപടി. 'ഖാക്കി, ദി ബിഹാര്‍ ചാപ്റ്റര്‍' എന്ന നെറ്റ്ഫ്ളിക്സ് സീരിസിലൂടെ പ്രശസ്തനായ പോലീസ് ഉദ്യോഗസ്ഥനാണ് അമിത് ലോധ.
ബിഹാറിലെ ഗുണ്ടാത്തലവനെ പോലീസ് പിടികൂടിയ കഥ പറയുന്ന സീരിസാണ് 'ഖാക്കി, ദി ബിഹാര്‍ ചാപ്റ്റര്‍'. അമിത് ലോധയുടെ 'ബിഹാര്‍ ഡയറീസ്: The True Story of How Bihar's Most Dangerous Criminal Was Caught' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ സീരിസ് നിര്‍മിച്ചത്.
ഇതിന്റെ ഭാഗമായി വെബ് സീരിസ് നിര്‍മിച്ച 'ഫ്രൈഡേ സ്റ്റോറി ടെല്ലര്‍' എന്ന നിര്മാണകമ്പനിയുമായും നെറ്റ്ഫ്ളിക്സുമായും അമിത് ലോധ കരാറിലേര്‍പ്പെട്ടിരുന്നു. വെറും ഒരു രൂപയ്ക്കാണ് കരാറിലേര്പ്പെട്ടതെന്നായിരുന്നു ലോധയുടെ അവകാശവാദം. എന്നാല്‍ ഇതിന്റെ ഭാഗമായി അമിത് ലോധയുടെ ഭാര്യയുടെ അക്കൗണ്ട് വഴി ഏകദേശം 49 ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. നെറ്റ്ഫ്ളിക്സുമായുള്ള കരാറില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് ഈ തുകയുടെ ഒരുഭാഗം ഭാര്യയുടെ അക്കൗണ്ടിലെത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് അഴിമതി നിരോധനനിയമപ്രകാരം പോലീസ് കേസെടുത്തത്.
Content Highlights: khakee the bihar chapter fame ips officer amit lodha booked in corruption case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..