കേശവദാസപുരം കൊലപാതകം; മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നുതന്നെ കിട്ടി


മോഷണം നടന്നിട്ടില്ല എന്ന് വ്യക്തമായതോടെ പ്രതി എന്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്

ആദം അലി, കൊല്ലപ്പെട്ട മനോരമ

തിരുവനന്തപുരം:കേശവദാസപുരത്ത് അറുപത്തിയെട്ട് വയസ്സായ മനോരമയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ അവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അന്യസംസ്ഥാന തൊഴിലാളി ആദം അലി മനോരമയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. റഫ്രിജറേറ്ററിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം സ്വര്‍ണാഭരണങ്ങള്‍ കിട്ടിയെന്ന് ഭര്‍ത്താവ് അറിയിച്ചുവെന്നാണ് ഇപ്പോള്‍ പോലീസ് വ്യക്തമാക്കുന്നത്. ഇതോടെ മോഷണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന പ്രതി ആദം അലിയുടെ മൊഴിയില്‍ ദുരൂഹതയേറി.

കൊല്ലപ്പെട്ട മനോരമയുടെ സ്വര്‍ണം എന്തുചെയ്തുവെന്നോ എവിടെ ഒളിപ്പിച്ചുവെന്നോ ആദം അലി കൃത്യമായി മറുപടി നല്‍കിയിരുന്നില്ല. ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചതിന് ശേഷം അത് വെളിപ്പെടുത്താതിരിക്കുന്ന
താണെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ സ്വര്‍ണം എടുത്തിട്ടില്ല എന്ന് ആദം അലി പോലീസിനോട് പറഞ്ഞിരുന്നു.

ഇതോടെ ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കവേയാണ് വീട്ടില്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി മനോരമയുടെ ബന്ധുക്കള്‍ അറിയിക്കുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതുന്ന താലിമാല, രണ്ടുവള, ഒരുമോതിരം എന്നിവയാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്.

സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് ആദം അലി വീട്ടമ്മയെ ആക്രമിച്ചത്. എന്നാല്‍ ഈ സമയത്ത് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നില്ലാത്തതിനാലാണ് ഇവ കവരാന്‍ ആദം അലിക്ക് സാധിക്കാതെ പോയതെന്നാണ് പോലീസ് വിലയിരുത്തുന്നത്.

നേരത്തെ വീട്ടില്‍ നിന്ന് 50,000 രൂപയും നഷ്ടപ്പെട്ടിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. മോഷണശ്രമത്തിനാണ് കൊലപാതകം പ്രതി നടത്തിയതെങ്കിലും ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് ഇപ്പോള്‍ വിശദീകരിക്കുന്നത്.

മനോരമ ഒറ്റയ്ക്കാണ് വീട്ടിലെന്ന് മനസിലാക്കി സ്വര്‍ണവും പണവും മോഷ്ടിക്കാനായാണ് ആദം അലി മനോരമയുടെ വീട്ടിലേക്ക് എത്തിയത്. ചെമ്പരത്തി പൂ എടുക്കാനെന്ന വ്യാജേനെയാണ് ഇയാള്‍ വീട്ടിലേക്ക് വന്നത്. മുറ്റത്തെ ചെമ്പരത്തി ചെടിയില്‍ നിന്ന് പൂവ് പറിച്ച് നല്‍കുന്നതിനിടെ മനോരമയുടെ പിന്നിലൂടെ ചെന്ന് ആക്രമിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് ആദം അലിയുടെ മൊഴി. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തു.

കൊലപാതകം മോഷണത്തിന് വേണ്ടിയാണെന്ന് പറയുമ്പോഴും അത് പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സ്വര്‍ണവും പണവും കവരാനാണ് കൃത്യം നടത്തിയതെന്നാണ് ആദ്യം കരുതിയിരുന്നത്. ഈ നിലയിലാണ് അന്വേഷണം മുന്നേറിയത്. ഇപ്പോള്‍ മോഷണം നടന്നിട്ടില്ല എന്ന് വ്യക്തമായതോടെ പ്രതി എന്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഇനി മനോരമയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകും.

ഓഗസ്റ്റ് ഏഴാം തീയതിയായിരുന്നു കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68)നെ ആദം അലി കൊലപ്പെടുത്തിയത്.

കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള കിണറ്റില്‍ മൃതദേഹം കൊണ്ടിട്ടു. അതിന് ശേഷം റൂമില്‍ പോയി വസ്ത്രം മാറിയ ശേഷം നാട്ടില്‍ പോകാനായി ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ചെന്നൈയില്‍ നിന്ന് ആദം അലി പിടിയിലാവുകയും ചെയ്തു

സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭര്‍ത്താവ് ദിനരാജും.മനോരമയുടെ വീടിനു സമീപം നിര്‍മാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതായിരുന്നു സമീപത്തെ താമസക്കാരനായ ആദം അലി.

Content Highlights: Keshavadasapuram Murder, Manorama Murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented