കൊല്ലപ്പെടുമ്പോള്‍ മനോരമ അണിഞ്ഞിരുന്നത് ആറ് പവന്‍ സ്വര്‍ണം; കത്തിയും ആഭരണവും തേടി പോലീസ്


ആദം അലി, മനോരമ | Photo: മാതൃഭൂമി

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലചെയ്തു കിണറ്റില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ ആദം അലിയുമായി അന്വേഷകസംഘം വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയേക്കും. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കുകയാണ് ലക്ഷ്യം. കവര്‍ന്ന സ്വര്‍ണം എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമയെ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ട്. ആദമിന്റെ കൈവശം ബാഗുണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതുണ്ടായിരുന്നില്ല. ഈ ബാഗിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നിരിക്കാം എന്നാണ് നിഗമനം.

ആഭരണങ്ങള്‍, കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെത്തുകയാണ് തെളിവെടുപ്പിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ശാസ്ത്രീയ പരിശോധന നടന്നു. വിരലടയാളം, സി.സി.ടി.വി. ഹാര്‍ഡ്ഡിസ്‌ക് ഉള്‍പ്പെടെ എടുത്തിട്ടുണ്ട്. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കും.

മനോരമയെ മാമിയെന്നാണ് വിളിച്ചിരുന്നതെന്ന് ആദം അലി പറഞ്ഞു. സ്‌നേഹത്തോടെയാണ് അവര്‍ പെരുമാറിയിരുന്നത്. കൃത്യം നടത്തിയത് വിശദമായി വിവരിച്ച പ്രതി സ്വര്‍ണം എന്ത് ചെയ്തുവെന്നു മാത്രം വിശ്വസനീയമായ മറുപടി നല്‍കിയിട്ടില്ല. ആദമിന് മലയാളം സംസാരിക്കാനറിയാം.

അന്വേഷണസംഘം ചോദ്യം ചെയ്യുമ്പോള്‍ മലയാളത്തില്‍ അല്ല മറുപടി. മൂന്ന് മറുനാടന്‍ തൊഴിലാളികളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്.ഇവര്‍ക്കൊപ്പവും അല്ലാതെയും ആദമിനെ ചോദ്യം ചെയ്തു. ആദം ഒഴികെയുള്ളവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

Content Highlights: murder, kesavadasapuram, manorama, adam ali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented