പോലീസും ആർപിഎഫും ചെന്നൈ എക്‌സ്പ്രസ് അരിച്ചുപെറുക്കി; ആദം അലി കുടുങ്ങിയത് 24 മണിക്കൂറിനുള്ളില്‍


പുകയില ഉത്പന്നങ്ങള്‍ക്കും വീഡിയോ ഗെയിമിനും അടിമയായ പ്രതി വെറും ഒരു മാസം മുന്‍പ് മാത്രമാണ് തിരുവനന്തപുരത്ത് എത്തിയത്. 

പ്രതി ആദം അലിയെ തമിഴ്നാട്ടിൽനിന്നു പിടികൂടി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ, ഇൻസെറ്റിൽ ആദം അലി

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാനായത് തമിഴ്നാട് പോലീസും ആര്‍.പി.എഫും ചേര്‍ന്നു നടത്തിയ കര്‍ശന പരിശോധനയെത്തുടര്‍ന്ന്. പ്രതി ആദം അലിയുടെ ഫോട്ടോയും വിവരങ്ങളും വെച്ച് ചെന്നൈ എക്സ്പ്രസിലെ മുഴുവന്‍ ബോഗികളും അരിച്ചുപെറുക്കി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

തുടക്കം മുതല്‍ക്കേ പ്രതിയെന്നു സംശയിക്കപ്പെട്ട ആദം അലിക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. കൊലപാതകം നടന്ന ദിവസംതന്നെ സമീപത്ത് പണി നടക്കുന്ന വീട്ടില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ ആദം അലിയെ കാണാതായതാണ് സംശയം ജനിപ്പിച്ചത്. ഉടന്‍തന്നെ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്‍ എ.സി.പി. ഷീന്‍ തറയിലിന്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഹരിലാല്‍ പി. ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആദം അലി തൊട്ടടുത്ത വീടിന്റെ മതില്‍ ചാടിക്കടക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചതോടെ അന്വേഷണത്തില്‍ വഴിത്തിരിവായി. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആദം അലി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും ചെന്നൈ എക്സ്പ്രസില്‍ കയറുന്നതായും കണ്ടത്. ഉടന്‍തന്നെ പ്രതിയുടെ ഫോട്ടോയും മറ്റ് അടയാള വിവരങ്ങളും ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് ചെന്നൈ ഡെപ്യൂട്ടി കമ്മിഷണറുടെ ടീമും ചെന്നൈ ആര്‍.പി.എഫും തീവണ്ടിയുടെ ബോഗികള്‍ അരിച്ചുപെറുക്കി പരിശോധന ആരംഭിച്ചു.

ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്ന ആദം അലി പ്രതിരോധിക്കാന്‍ മുതിരാതെ കീഴടങ്ങുകയും ചെയ്തു. പിടികൂടിയതായി വിവരം ലഭിച്ചപ്പോള്‍ത്തന്നെ പ്രത്യേക അന്വേഷണസംഘം ചൈന്നെയിലെത്തി പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി വാറണ്ട് സഹിതം തലസ്ഥാനത്ത് എത്തിക്കുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തില്‍ ജോലി തേടിയെത്തിയ ആദം അലി കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി നോക്കിയശേഷം ഒന്നരമാസം മുമ്പാണ് സുഹൃത്ത് ദീപക് എന്നയാളുടെ സഹായത്തോടെ തലസ്ഥാനത്ത് എത്തിയത്.

കേശവദാസപുരം രക്ഷാപുരം ചര്‍ച്ചിനു സമീപം ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ പുതുതായി നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണജോലികള്‍ക്കായാണ് എത്തിയത്.

പണിനടക്കുന്ന വീട്ടില്‍ പ്രതിയെ കൂടാതെ പശ്ചിമബംഗാള്‍ സ്വദേശികളായ അഞ്ചോളം പേരും താമസമുണ്ടായിരുന്നു. വീഡിയോ ഗെയിമിനും പുകയില ഉത്പന്നങ്ങള്‍ക്കും അടിമയായിരുന്നു ഇയാളെന്ന് ഒപ്പം താമസിക്കുന്നവര്‍ പോലീസിനോടു പറഞ്ഞിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പോലീസ്.

മൃതദേഹം കിണറ്റില്‍ കല്ലുകെട്ടിത്താഴ്ത്തിയ സംഭവത്തില്‍ ചെന്നൈയില്‍ അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ കുച്ച്ബിഹാര്‍ ഹല്‍ദിബാരി ഗംഗാ ദോബയില്‍ ആദം അലി (21)യെ പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്തെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.മോഷണശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേശവദാസപുരം രക്ഷാപുരി ചര്‍ച്ചിനു സമീപം മീനംകുന്നില്‍ വീട്ടില്‍ കോളേജ്് വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് മനോരമയുടെ (68) മൃതദേഹം അടുത്ത വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ആധാര്‍ കാര്‍ഡില്‍ ബംഗാള്‍ എന്നാണ് കാണുന്നതെങ്കിലും ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയതാണോ എന്നും പരിശോധിക്കും.

കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കേണ്ടതുണ്ട്. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.വീടിനുള്ളില്‍വെച്ചല്ല കൊലപാതകം നടന്നതെന്നും വ്യക്തമായിട്ടുണ്ട്. മനോരമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉള്‍പ്പെടെ ആറുപവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കൊലപാതകത്തിനുശേഷം ചെന്നൈ വഴി ബംഗാളിലേക്കു കടക്കാനായിരുന്നു ശ്രമം.

ചെന്നൈ ഡി.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ആര്‍.പി.എഫും ചേര്‍ന്നാണ്, കൊലപാതകം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയത്. മനോരമയുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന ആദം അലിയെ പോലീസിന് ആദ്യമേ സംശയം ഉണ്ടായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആദം അലി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കടന്നതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്.

ചെന്നൈ സെയ്ദാപേട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് സഹിതമാണ് തലസ്ഥാനത്ത് എത്തിച്ചത്.

Content Highlights: murder case, manorama, adam ali, kesavadasapuram, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented