മണംപിടിച്ചു, അപ്പു ഓടിയത് മുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക്; കള്ളന്മാര്‍ പിടിയില്‍


ഡോഗ് സ്‌ക്വാഡിലെ പോലീസ് നായ അപ്പു (രവി) തുണിയിൽനിന്ന് മണംപിടിക്കുന്നു(ഇടത്ത്) പിടിയിലായ അരവിന്ദ് രാജു, ധനരാജ് എന്നിവരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ(വലത്ത്)

ഏറ്റുമാനൂര്‍: കൈപ്പുഴ എസ്.കെ.വി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ലാപ്‌ടോപ്പുകളും ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

പോലീസ് നായയുടെ സഹായത്തോടെ പ്രതികള്‍ ഒളിച്ചിരുന്ന വീട്ടിലെത്തിയ പോലീസ് സംഘം ഇവരെ കീഴ്പെടുത്തുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുകയും മോഷണംപോയ വസ്തുക്കള്‍ കണ്ടെത്തുകയുംചെയ്തത് പോലീസിനും അഭിമാനനേട്ടമായി. നീണ്ടൂര്‍ സ്വദേശികളായ തൊമ്മന്‍പറമ്പില്‍ അരവിന്ദ് രാജു (18), പറയന്‍കുന്നേല്‍ ധനരാജ് (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളാണ്.

രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന നാല് ലാപ്‌ടോപ്പുകളും രണ്ട് ക്യാമറകളുമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ കെട്ടിടത്തിന് സമീപമുള്ള എസ്.എന്‍.ഡി.പി. കെട്ടിടത്തിന്റെ ഉപയോഗശൂന്യമായ ശൗചാലയത്തില്‍നിന്ന് രണ്ട് ലാപ്‌ടോപ്പുകള്‍ കണ്ടെടുത്തു. തുടര്‍ന്ന് മുകള്‍നിലയില്‍നിന്ന് ഒരു ലാപ്‌ടോപ്പ് കൂടി ലഭിച്ചു. ഇതോടെ പോലീസില്‍ വിവരമറിയിച്ചു. ഡോഗ് സ്‌ക്വാഡിലെ അപ്പു എന്നു വിളിപ്പേരുള്ള രവി എന്ന നായ ലാപ്‌ടോപ്പ് പൊതിഞ്ഞിരുന്ന തുണിയില്‍നിന്ന് മണംപിടിച്ച് മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തോളം ഓടി അവിടെയുണ്ടായിരുന്ന ഒരുവീട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. നായയെയും പോലീസുകാരെയും കണ്ട് മൂന്നുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടി.

ഇതില്‍ രണ്ടുപേരെയാണ് പോലീസ് ഓടിച്ചിട്ട് പിടിച്ചത്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച മോഷണവിവരം അറിഞ്ഞ ഉടനെ തന്നെ പോലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാര്‍, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ആര്‍.രാജേഷ് കുമാര്‍, എസ്.ഐ. കെ.കെ.പ്രശോഭ്, എ.എസ്.ഐ. സിനോയ്, അഡീഷണല്‍ എസ്.ഐ. മാത്യു പോള്‍, എ.എസ്.ഐ. മനോജ്, സി.പി.ഒ. പ്രവീണ്‍ ആര്‍.നായര്‍, പ്രതീഷ് ജ്യോതി കൃഷ്ണന്‍, ഡെന്നി പി.ജോയ്, പി.സി.സജി, ഡോഗ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ജി. സുനില്‍കുമാര്‍, എസ്.സജികുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Content Highlights: kerala police dog appu helps to arrest robbery case accused in kottayam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented