ലഹരിവിരുദ്ധ ക്യാമ്പയിന്‍: ഇതുവരെ പിടികൂടിയത് 1.75 കിലോ MDMA, 158 കിലോ കഞ്ചാവ്; 3071 അറസ്റ്റ്


ക്യാമ്പയിന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ (405) രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. കോട്ടയത്ത് 376 കേസുകളും ആലപ്പുഴയില്‍ 296 കേസുകളും കണ്ണൂരില്‍ 286 കേസുകളും ക്യാമ്പയിന്‍ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു.

കഞ്ചാവ് | File Photo: Mathrubhumi Library

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഇതുവരെ 3,071 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ ആറ് മുതൽ നവംബർ ഒന്നുവരെയുള്ള കാലയളവിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 2,823 കേസുകൾ രജിസ്റ്റർ ചെയ്തു. 158.46 കിലോ ഗ്രാം കഞ്ചാവ് വിവിധയിടങ്ങളിൽനിന്നായി ഈ കാലയളവിൽ പിടികൂടിയതായും പോലീസ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ലഹരി കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. 437 പേരാണ് എറണാകുളത്ത് മാത്രം അറസ്റ്റിലായത്. കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരും ഇക്കാലയളവില്‍ അറസ്റ്റിലായി. ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ്. 15 പേരാണ് ഇവിടെ അറസ്റ്റിലായത്.

ക്യാമ്പയിന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ (405) രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. കോട്ടയത്ത് 376 കേസുകളും ആലപ്പുഴയില്‍ 296 കേസുകളും കണ്ണൂരില്‍ 286 കേസുകളും ക്യാമ്പയിന്‍ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് 241 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ (45).

ക്യാമ്പയിന്‍ കാലയളവില്‍ 158.46 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയ്നും പിടിച്ചെടുത്തു. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് (920.42 ഗ്രാം) പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ 536.22 ഗ്രാമും കാസര്‍ഗോഡ് ജില്ലയില്‍ 80.11 ഗ്രാമും എം.ഡി.എം.എ പിടികൂടി. കൊല്ലം ജില്ലയില്‍ 69.52 ഗ്രാമും കോഴിക്കോട് ജില്ലയില്‍ 48.85 ഗ്രാമും എറണാകുളം ജില്ലയില്‍ 16.72 ഗ്രാമും എം.ഡി.എം.എ പിടികൂടി. ഇതേകാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ 9.42 ഗ്രാമും തൃശൂര്‍ ജില്ലയില്‍ 6.71 ഗ്രാമും എം.ഡി.എം.എയാണ് പിടികൂടിയത്.

ക്യാമ്പയിന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് (92.49 കിലോ) കോട്ടയം ജില്ലയില്‍ നിന്നാണ്. തൃശൂര്‍ ജില്ലയില്‍ 21.83 കിലോയും മലപ്പുറം ജില്ലയില്‍ 18.98 കിലോയും കഞ്ചാവ് ഇക്കാലയളവില്‍ പിടികൂടി.

Content Highlights: kerala police 158.46 kg marijuana seized in one month


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented