ഹോട്ടലിൽ ഉള്ളിയരിയുന്നതിനിടെ മോഷണക്കേസ് പ്രതി പിടിയിൽ; പോലീസിനെ ചുറ്റിച്ചത് ഒന്നരമാസം


ജൂണ്‍ 25-ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീന്‍ തങ്ങളുടെ വീട്ടില്‍നിന്ന് ആറുപവന്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്.

ഫോട്ടോ:PTI

കാസര്‍കോട്: മോഷണക്കേസിലെ പ്രതി പോലീസിനെ വട്ടംചുറ്റിച്ചത് ഒന്നരമാസത്തിലധികം. ഒടുവില്‍ പിടിയിലായത് ഹോട്ടലില്‍ ഉള്ളിയരിയുന്നതിനിടെ. ചൗക്കി സ്വദേശി അബ്ദുള്‍ ലത്തീഫിനെ (36) ആണ് കാസര്‍കോട് ടൗണ്‍ പോലീസ് സുള്ള്യയില്‍ ഹോട്ടല്‍പണിയില്‍ മുഴുകിയിരിക്കെ പിടിച്ചത്.

ജൂണ്‍ 25-ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീന്‍ തങ്ങളുടെ വീട്ടില്‍നിന്ന് ആറുപവന്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി വിജേഷിനെ (26) മോഷണത്തിനിടെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ലത്തീഫായിരുന്നു അന്ന് സ്വര്‍ണവുമായി കടന്നത്. ആദ്യം ഉപ്പളയില്‍ പോയ ലത്തീഫ് അവിടെനിന്ന് സ്‌കൂട്ടറില്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. അതിനിടെ മൂന്ന് ഗ്രാം സ്വര്‍ണം കാഞ്ഞങ്ങാട്ടെ ജൂവലറിയില്‍ വിറ്റത് ചൊവ്വാഴ്ച പോലീസ് കണ്ടെത്തി.

വയനാട്ടില്‍ നിന്ന് ഷൊര്‍ണൂരിലേക്കും അവിടെനിന്ന് വേളാങ്കണ്ണിയിലേക്കും സ്‌കൂട്ടറില്‍ സഞ്ചരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. ബാക്കി സ്വര്‍ണം ഷൊര്‍ണൂരില്‍ വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. ലത്തീഫിനെ പിടിക്കാന്‍ പോലീസ് വേളാങ്കണ്ണിവരെ എത്തിയിരുന്നു.

പോലീസ് പിന്നിലുണ്ടെന്നറിഞ്ഞ പ്രതി ഒടുവില്‍ കണ്ണൂരിലെത്തിയപ്പോള്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ലത്തീഫ് ഫോണ്‍ ഉപയോഗിക്കാത്തതാണ് പിടികൂടാന്‍ അല്‍പം വൈകിയതെന്ന് പോലീസ് പറഞ്ഞു.

ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. വിഷ്ണുപ്രസാദ്, എ.എസ്.ഐ.മാരായ കെ.വി. ജോസഫ്, ഇ. ഉമേശന്‍, എസ്.സി.പി.ഒ.മാരായ കെ. ഷാജു, കെ.ടി. അനില്‍, സി.പി.ഒ.മാരായ സുനില്‍ കരിവെള്ളൂര്‍, കെ.പി. സുരേന്ദ്രന്‍, കെ.എം. രതീഷ്, നരേന്ദ്രന്‍ കോറോം എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented