മക്കളുടെ മുന്നില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; ആശുപത്രിയിലെത്തിയത് ഒറ്റയ്ക്ക്


സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തുന്ന പോലീസ്/ പ്രദീപ്

ഏറ്റുമാനൂര്‍: കുടുംബവഴക്കിനിടെ രണ്ടു മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ഇരുകൈകളിലും തലയിലും കാലിലുമായി ആറ് മാരക വെട്ടുകളേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാണക്കാരി പഞ്ചായത്ത് കല്ലരി പാറപ്പുറം ഭാഗത്ത് വാടകയ്ത്ത് താമസിക്കുന്ന പ്രദീപാണ് ഭാര്യ മഞ്ജു (44)വിനെ വാക്കത്തികൊണ്ട് വെട്ടിയത്. ആക്രമണം തടയുന്നതിനിടയില്‍ എട്ടുവയസ്സുകാരിയായ മകളുടെ കൈവിരലുകള്‍ക്കും മുറിവേറ്റു.

വെള്ളിയാഴ്ച രാവിലെ 9.15-നാണ് സംഭവം. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയതോടെ പ്രദീപ് ബൈക്കില്‍ രക്ഷപ്പെട്ടു. ഉഴവൂര്‍വരെ പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. സമീപവാസികള്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടെങ്കിലും ഒപ്പം ആരും കയറിയില്ല. രക്തം വാര്‍ന്ന നിലയില്‍ അതീവഗുരുതരാവസ്ഥയിലുണ്ടായിരുന്ന മഞ്ജു ഒറ്റയ്ക്കാണ് ആശുപത്രിയിലെത്തിയത്. മെഡിക്കല്‍ കോളേജ് ജീവനക്കാരാണ് ഓട്ടോയില്‍നിന്നിറക്കി ബാക്കി സഹായങ്ങള്‍ ചെയ്തത്.

മഞ്ജുവിന്റെ വലതുകൈപ്പത്തിക്ക് വെട്ടേറ്റ് മൂന്ന് വിരലുകള്‍ നഷ്ടമായി. നഷ്ടപ്പെട്ട വിരലുകള്‍ ആശുപത്രിയില്‍ എത്തിക്കാഞ്ഞതിനാല്‍ അവ തുന്നിച്ചേര്‍ക്കാനും കഴിഞ്ഞില്ല. ഇടതു കൈത്തണ്ട വെട്ടേറ്റ് മുറിഞ്ഞുതൂങ്ങി. ഇത് തുന്നിച്ചേര്‍ത്തു. ഇടതുകവിളിനും ചെവിക്കും സമീപം ആഴത്തില്‍ മുറിവേറ്റു. മൂക്കിനും ചുണ്ടിനും മറ്റൊരു വെട്ടുംകൊണ്ടു. പിളര്‍ന്നുപോയ ചുണ്ടുകള്‍ തുന്നിച്ചേര്‍ത്തു. പിന്‍കഴുത്തിന് താഴെ മൂന്ന് ഇഞ്ച് നീളത്തിലാണ് വെട്ട്. വലതു തോളെല്ലിനു മുകളിലും മൂന്നിഞ്ച് നീളത്തില്‍ മുറിവുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ റെഡ് സോണില്‍ വിവിധ വിഭാഗങ്ങളുടെ സംയുക്തചികിത്സയാണ് നല്‍കുന്നത്. സ്ത്രീയുടെ മൊഴി എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും സംസാരിക്കാനുള്ള പ്രയാസം പ്രതിസന്ധിയായി. ആരോഗ്യം മെച്ചമായാല്‍ വീണ്ടും മൊഴിയെടുക്കും.

പ്രണയിച്ച് വിവാഹം കഴിച്ച മഞ്ജുവും പ്രദീപും നാല് വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. മരപ്പണിക്കാരനാണ് വെട്ടിമുകുള്‍ സ്വദേശിയായ പ്രദീപ് (50). കുറുമുള്ളൂര്‍ ചെട്ടിക്കല്‍ കുടുംബാംഗമാണ് മഞ്ജു. കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിര്‍മ്മല്‍ ബോസിന്റ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights: Kerala man chops wife's hand over family feud in Ettumanoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented