കൂടുതല്‍ തുക നല്‍കാമെന്ന് വാഗ്ദാനം; 70 ലക്ഷം ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു


സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. നികുതിയടയ്ക്കാതെ കൂടുതല്‍ തുക ലഭിക്കാന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘവുമായി ഇയാള്‍ ബന്ധപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ടിക്കറ്റ് കൈമാറിയാല്‍ 45 ലക്ഷം രൂപ ഇവര്‍ വാഗ്ദാനംചെയ്തു.

മുജീബ്, പ്രഭാകരൻ

മഞ്ചേരി: 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവില്‍പ്പെട്ടിവീട്ടില്‍ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്.

ഓഗസ്റ്റ് 19-ന് നറുക്കെടുത്ത സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മല്‍ ലോട്ടറിയുടെ എന്‍.ഡി. 798484 നമ്പര്‍ ടിക്കറ്റാണ് എട്ടംഗസംഘം തട്ടിയെടുത്തത്. ഇവരില്‍ ഇടനിലക്കാരായ രണ്ടുപേരാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി പത്തരയോടെ മഞ്ചേരി കച്ചേരിപ്പടിയിലാണ് സംഭവം. സമ്മാനം ലഭിച്ച് ഒരുമാസമായിട്ടും അലവി ബാങ്കില്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. നികുതിയടയ്ക്കാതെ കൂടുതല്‍ തുക ലഭിക്കാന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘവുമായി ഇയാള്‍ ബന്ധപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ടിക്കറ്റ് കൈമാറിയാല്‍ 45 ലക്ഷം രൂപ ഇവര്‍ വാഗ്ദാനംചെയ്തു. പണം കൈപ്പറ്റാനായി ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകന്‍ ആഷിഖ് ടിക്കറ്റുമായെത്തി. ടിക്കറ്റ് പരിശോധിക്കാനായി വാങ്ങിയ സംഘം ആഷിഖിനെ തള്ളിമാറ്റി ടിക്കറ്റുമായി കടന്നുകളഞ്ഞു. കച്ചേരിപ്പടിയിലെ കടയില്‍നിന്ന് വിറ്റതാണ് ടിക്കറ്റ്.

സംഭവത്തിനുപിന്നില്‍ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഘത്തിലെ ആറുപേര്‍കൂടി വലയിലായതായി സൂചനയുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് മാറാതിരിക്കാന്‍ ലോട്ടറി വകുപ്പിന് പോലീസ് നിര്‍ദേശം നല്‍കി.

സ്റ്റേഷന്‍ ഓഫീസര്‍ റിയാസ് ചാക്കീരി, എസ്.ഐ. കെ. ഷാഹുല്‍, സി.പി.ഒ.മാരായ ഹരിലാല്‍, മുഹമ്മദ് സലീം, ബോസ്, അബ്ദുള്ള ബാബു, ദിനേശന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Content Highlights: kerala lottery ticket snatched from first prize winner in manjeri two arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented