ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി തട്ടിയെടുത്തു; പിടിയിലായത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം


അറസ്റ്റിലായ പ്രതികൾ

മഞ്ചേരി: എഴുപതുലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൂടുതല്‍ പണം വാഗ്ദാനംചെയ്ത് തട്ടിയെടുത്ത സംഘം പോലീസ് പിടിയിലായി. പാലക്കാട് ശ്രീകൃഷ്ണപുരം കല്ലുരിക്കല്‍വീട്ടില്‍ അബ്ദുല്‍ അസീസ് (26), കോഴിപള്ളിയാളിവീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (38), കൊങ്ങശ്ശേരിവീട്ടില്‍ അജിത്കുമാര്‍ (44), കലസിയില്‍ വീട്ടില്‍ പ്രിന്‍സ് (22), ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍ (20), കരിമ്പുഴ എളയേടത്തുവീട്ടില്‍ അബ്ദുല്‍ മുബഷിര്‍ (20) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേരെ ശനിയാഴ്ചയും അറസ്റ്റുചെയ്തിരുന്നു.

മഞ്ചേരി സ്വദേശി പാപ്പിനിപ്പാറ പൂവില്‍പ്പെട്ടിവീട്ടില്‍ അലവിയുടെ പരാതിയിലാണ് അറസ്റ്റ്. ഓഗസ്റ്റ് 19-ന് നറുക്കെടുത്ത നിര്‍മല്‍ ലോട്ടറിയുടെ എന്‍.ഡി. 798484 നമ്പര്‍ ടിക്കറ്റിന് അലവിക്ക് ഒന്നാംസമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുകയായി നികുതികഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. എന്നാല്‍ കൂടുതല്‍ പണം വാഗ്ദാനംചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന സംഘം അലവിയെ സമീപിച്ചു. ടിക്കറ്റുമായി മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് വിളിച്ചുവരുത്തി. രണ്ടു കാറുകളിലും ബൈക്കിലുമായി വന്ന പ്രതികള്‍ അലവിയുടെ മകന്‍ ആഷിഖിനെ വാഹനത്തിനകത്തേക്കു കയറ്റി മാരകമായി പരിക്കേല്‍പ്പിച്ച് ടിക്കറ്റ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ സി.സി.ടി.വി. പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. തട്ടിയെടുത്ത ടിക്കറ്റ് മറ്റൊരു സംഘത്തിനു കൈമാറിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇവരെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഭാഗ്യക്കുറി സമ്മാനാര്‍ഹരെ കണ്ടെത്തി വന്‍തുക വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സ്വര്‍ണവെള്ളരി, നിധി, ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വര്‍ണക്കല്ല് തുടങ്ങിയവ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു.

മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷാഹുല്‍ കൊടിയില്‍, ഷാജി ചെറുകാട്, എന്‍.എം. അബ്ദുള്ള ബാബു, പി. ഹരിലാല്‍, ദിനേഷ് ഇരുപ്പകണ്ടന്‍, സലിം പൂവത്തി, ആര്‍. ഷഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Content Highlights: kerala lottery six arrested for snatching lottery ticket from first prize winner in manjeri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented