നരബലിക്കായി മറ്റുസ്ത്രീകളെയും സമീപിച്ചു; ഷാഫി വലയിലായത് അവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന്


'തിരുവല്ലയിലേക്ക് പോകാം. അവിടെ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട്. അയാള്‍ക്ക് തോട്ടങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. നമുക്കൊരു രണ്ട് ലക്ഷം രൂപ വരെ വാങ്ങിച്ചെടുക്കാം'

കൊല്ലപ്പെട്ട പത്മവും റോസ്‌ലിയും

കൊച്ചി: കേരളത്തെ നടുക്കിയ തിരുവല്ല ഇലന്തൂരിലെ നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിലേക്ക് നയിച്ചത് കടവന്ത്രയിലെ ലോട്ടറിവില്‍പ്പനക്കാരായ സ്ത്രീകള്‍ നല്‍കിയ നിര്‍ണായക മൊഴി. നരബലിയില്‍ ഏജന്റായി പ്രവര്‍ത്തിച്ച ഷാഫി ഈ സ്ത്രീകളേയും സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. കടവന്ത്രയിലെ ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പത്മത്തെ കാണാതായ കേസില്‍ നടന്ന അന്വേഷണത്തിലാണ് കൊച്ചി പോലീസ് ഞെട്ടിപ്പിക്കുന്ന കൊലപതാകങ്ങളിലേക്കെത്തിയത്. പത്മത്തെ കാണാതായ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലിയടക്കമുള്ള ക്രൂരകൃത്യങ്ങള്‍ പുറത്തുവന്നത്.

പത്മത്തെ കാണാതായെന്ന പരാതി മകനാണ് പോലീസില്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി. കടവന്ത്രയില്‍ തന്നെ ലോട്ടറി കച്ചവടം നടത്തുന്ന മറ്റു സ്ത്രീകളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ആരാഞ്ഞു. അവസാനമായി തിരുവല്ലയിലാണ് പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് പോലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നില്‍ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികള്‍ക്ക് മനസ്സിലായത്.. തിരുവല്ലയിലേക്ക് പോകണമെന്ന് പറഞ്ഞ് ഷാഫിയെന്ന ആള്‍ മൂന്ന് നാല് പേരെ സമീപിച്ചിരുന്നതായി തൊഴിലാളികള്‍ പോലീസിനെ അറിയിച്ചു. കടവന്ത്രയില്‍ കട നടത്തിയിരുന്ന ഷാഫിയെ ഇവര്‍ക്ക് അറിയാമായിരുന്നു.

'തിരുവല്ലയിലേക്ക് പോകാം. അവിടെ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട്. അയാള്‍ക്ക് തോട്ടങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. നമുക്കൊരു രണ്ട് ലക്ഷം രൂപ വരെ വാങ്ങിച്ചെടുക്കാം. ഒരു ലക്ഷം രൂപ എനിക്ക് തരാമെന്ന് പറഞ്ഞു. രാത്രി ചെന്നില്ലെങ്കില്‍ എന്നെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഞാനൊഴിഞ്ഞു' ഷാഫി സമീപിച്ച ഒരു സ്ത്രീ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയാണ് ഷാഫി ലക്ഷ്യം വെച്ചിരുന്നത്. വീടും പറമ്പും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോസ്‌ലിയെന്ന സ്ത്രീയെ കൊണ്ടുപോയതെന്നും സ്ത്രീകള്‍ വ്യക്തമാക്കി.

പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും ഒരു രാത്രി മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് റോസ്‌ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതെന്ന് കൊച്ചി പോലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.

'50 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ചില സംശയങ്ങള്‍ വന്നത്. സെപ്റ്റംബര്‍ 26-ാം തിയതിയാണ് ഈ സ്ത്രീയെ കാണാതായത്. കടവന്ത്ര പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഇത്. ഒരാളുടെ കൂടെ ഈ സ്ത്രീ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. പത്തനംതിട്ടയിലെ തിരുവല്ലയിലേക്കാണ് പോയതെന്നും മനസ്സിലായി' കമ്മീഷണര്‍ പറഞ്ഞു.

Content Highlights: kerala-human-sacrifice-women-murders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented