നരബലി സാമ്പത്തിക അഭിവൃദ്ധിക്ക്; പത്മത്തെ കൊണ്ടുപോയത് പണം നല്‍കാമെന്ന് പറഞ്ഞ്, സംഭവിച്ചത് മറ്റൊന്ന്


പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളത്തുനിന്ന് രണ്ടു സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയ സംഭവം നരബലി തന്നെയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണണര്‍ എസ്. നാഗരാജു. മൃതദേഹങ്ങള്‍ കണ്ടെടുത്ത് ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാകും കാണാതായവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സംഭവത്തില്‍ തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്-ലൈല എന്നിങ്ങനെ പേരുള്ള ദമ്പതികളും ഏജന്റായി പ്രവര്‍ത്തിച്ച പെരുമ്പാവൂര്‍ സ്വദേശി ശിഹാബ് എന്ന മുഹമ്മദ് ശാഫിയുമാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ദമ്പതിമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കടവന്ത്രയില്‍ നിന്ന് പത്മം എന്ന സ്ത്രീയെ കാണാതായ കേസിലാണ് ഷാഫി അറസ്റ്റിലായത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് ക്രൂരമായ കൊലപാതങ്ങള്‍ വെളിച്ചത്തായത്.

കേസ് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ വിശദീകരണം ഇങ്ങനെ: '50 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ചില സംശയങ്ങള്‍ വന്നത്. സെപ്റ്റംബര്‍ 26-ാം തിയതിയാണ് ഈ സ്ത്രീയെ കാണാതായത്. കടവന്ത്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു ഇത്. ഒരാളുടെ കൂടെ ഈ സ്ത്രീ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. പത്തനംതിട്ടയിലെ തിരുവല്ലയിലേക്കാണ് പോയതെന്നും മനസ്സിലായി. അവിടെ വെച്ച് ഈ സ്ത്രീ കൊല്ലപ്പെട്ടതായാണ് വിവരം. ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലിയാണ് നടന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി', കമ്മീഷണര്‍ പറഞ്ഞു.



കടവന്ത്രയില്‍ നിന്ന് ഈ സ്ത്രീയെ ചതിയിലൂടെയാണ് ഷാഫി കൊണ്ടുപോയത്. ഷാഫിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞത്. പത്മത്തോട് സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന കാര്യം പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ നടന്നത് വേറെയാണ്. ആളുകളെ എത്തിച്ചതുവഴി ഷിഹാബിന് പണം ലഭിച്ചതായി പറയുന്നുണ്ട്. എന്നാല്‍ അതിന് തെളിവ് ലഭിച്ചിട്ടില്ല. സ്ത്രീകളെ കൊണ്ടുപോയത് ഷിഹാബാണെന്നും കൃത്യം നടക്കുന്ന സമയത്ത് ഷാഫി ഉണ്ടായിരുന്നതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടുപറമ്പിലാണ് രണ്ടു മൃതദേഹങ്ങളും അടുത്തടുത്തായി കുഴിച്ചിട്ടതെന്നാണ് ഷാഫി മൊഴിനല്‍കിയിരിക്കുന്നത്.

ദമ്പതികളില്‍ ഒരാള്‍ വൈദ്യനാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി നടത്തിയാല്‍ ശരിയാകുമെന്ന് പറഞ്ഞാണ് കൊലപാതകം. നരബലി നടത്താന്‍ ആരാണ് ഉപദേശിച്ചത്, ഇതിലെ മുഖ്യകണ്ണി ആരാണ് തുടങ്ങിയവ സംബന്ധിച്ച് വൈകാതെ വ്യക്തത വരും. കൊച്ചിയില്‍ നിന്ന് കൊണ്ടുപോയ ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. ശിഹാബ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

രണ്ടാമത്തെ സ്ത്രീയെ കാണാതായത് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റിലാണ്. സമാനമായ രീതിയില്‍ ഷിഹാബ് തന്നെ എത്തിച്ച് ഇവരുടെ വീട്ടില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ആദ്യത്തെ കൊലപാതകം ജൂണില്‍ നടന്നു. രണ്ടാമത്തെ കൊലപാതകം സെപ്റ്റംബറിലാണ് നടന്നത്. രണ്ടു കൊലപാതകങ്ങളും ക്രൂരമായിട്ടാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി.

നരബലിക്കായി ഷാഫി ദമ്പതികള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. പ്രതികള്‍ മുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. രണ്ടാമത്തെ കൊലപാതകം തന്നെ വ്യക്തമായത് രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടാണ്. രണ്ടു കൊലപാതകങ്ങളും ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നടത്തിയതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: kerala human-sacrifice-kochi city police commissioner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented