പ്രാചീന മതചരിത്രം വായിച്ച് നരബലി, പൂജ നടന്നില്ല; മരണക്കുഴിയില്‍ 20 ലക്ഷം രൂപയുടെ ചെക്കും


ഒരു ലൈംഗികത്തൊഴിലാളിയെ കണ്ടെത്തി ശ്രീദേവിയാണെന്നു പറഞ്ഞ് ഭഗവല്‍ സിങ്ങിനെ ഫോണില്‍ വിളിപ്പിക്കുകയും ചെയ്തു. ഗള്‍ഫില്‍ വെച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് കള്ളക്കേസില്‍ ജയിലിലായെന്നും തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നുമായിരുന്നു പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചത്.

ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Screengrab: Mathrubhumi News

കൊച്ചി: കൊടും കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് ഇടം നേടിയ ഇരട്ട നരബലി പലതുകൊണ്ടും അപൂര്‍വമായി മാറുകയാണ്. ലോകത്തിലെ പ്രാചീന മതവിശ്വാസങ്ങളെ കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകം തുറന്നുവെച്ച് ഉറക്കെ വായിച്ച ശേഷമായിരുന്നു ഇലന്തൂരിലെ ഇരട്ട നരബലി.

വിവിധ മതങ്ങളിലെ രീതികള്‍ പൊതുവേ പറഞ്ഞു പോകുന്നുവെങ്കിലും ആഭിചാരം എങ്ങനെ നടത്തണമെന്നൊന്നും പുസ്തകത്തിലുണ്ടായിരുന്നില്ല. പക്ഷേ, എല്ലാം ആധികാരികമായിട്ടാണ് നടക്കുന്നതെന്ന് വരുത്താന്‍ മുഹമ്മദ് ഷാഫി പുസ്തകത്തെ കൂട്ടുപിടിച്ചു.



നരബലിയാണ് നടത്തുന്നതെന്ന് ഭഗവല്‍ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചെങ്കിലും വിളക്കു കത്തിക്കുകയോ പൂജ നടത്തുകയോ ചെയ്തിരുന്നില്ല. എങ്കിലും അതിലൊന്നും ചെറിയ സംശയം പോലും ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും തോന്നിയില്ല. കാരണം അപ്പോഴേക്കും പൂര്‍ണമായും മുഹമ്മദ് ഷാഫിയുടെ വാക്കുകളില്‍ വീണ് താളത്തിനു തുള്ളുന്ന പാവകളായി ഇരുവരും മാറിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മരണക്കുഴിയിലെ 20 ലക്ഷത്തിന്റെ ചെക്ക്

ബലി കഴിഞ്ഞ് സമ്പന്നരാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഭഗവല്‍ സിങ് എഴുതി ഒപ്പിട്ടു കൊടുത്ത 20 ലക്ഷം രൂപയുടെ ചെക്കും റോസ്ലിയുടെ മൃതദേഹം മറവുചെയ്ത കുഴിയില്‍നിന്ന് കിട്ടിയ ബാഗിലുണ്ടായിരുന്നു.

ഭഗവല്‍ സിങ്ങിനോട് അഞ്ചുലക്ഷം രൂപ രണ്ടു തവണയായി വാങ്ങിയ ഷാഫി കൊലപാതകം കഴിഞ്ഞ് ഊരിയെടുത്ത മോതിരം പണയം വെച്ച് കിട്ടിയ പണവുമായിട്ടാണ് സ്ഥലംവിട്ടത്.

ഫോണ്‍ വിളിച്ച് 'ശ്രീദേവി'

ഫെയ്സ്ബുക്കില്‍ ശ്രീദേവിയായി വിശ്വാസം നേടിയ ഷാഫി അത് ഊട്ടി ഉറപ്പിക്കാന്‍ ഒരു 'ശ്രീദേവി'യെയും ഇതിനിടെ കണ്ടെത്തി. എറണാകുളം ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്ന് ഒരു ലൈംഗികത്തൊഴിലാളിയെ കണ്ടെത്തി ശ്രീദേവിയാണെന്നു പറഞ്ഞ് ഭഗവല്‍ സിങ്ങിനെ ഫോണില്‍ വിളിപ്പിക്കുകയും ചെയ്തു.

ചില ജീവിത പ്രതിസന്ധികളുടെ കഥകളും ഭഗവല്‍ സിങ്ങിനോട് ശ്രീദേവി പങ്കുവെച്ചിരുന്നു. ഗള്‍ഫില്‍ വെച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് കള്ളക്കേസില്‍ ജയിലിലായെന്നും തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നുമായിരുന്നു പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചത്. ഒടുവില്‍ സിദ്ധന്റെ ആഭിചാരത്തിന്റെ സഹായത്താല്‍ രക്ഷപെട്ടുവെന്നും പറഞ്ഞു.

Content Highlights: kerala human sacrifice elanthoor details of sacrifice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented