'അമ്മയെ കഷണങ്ങളാക്കിയല്ലോ, ജോലിക്കുപോകണ്ടെന്ന് പറഞ്ഞതാണ്..'; മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് മകൻ


രശ്മി രഘുനാഥ്

കൊടുംക്രൂരത നടന്ന സ്ഥലം കനത്ത പോലീസ് സുരക്ഷയിൽത്തന്നെയായിരുന്നു. കൊലപാതകം നടന്ന കടകംപള്ളിൽ വീട്ടിലേക്ക് പോലീസ് ആരെയും കടത്തിവിട്ടില്ല. പ്രതികളായ ഭഗവൽസിങ്ങിനെയും ഭാര്യ ലൈലയെയും കൊച്ചിയിൽ ചോദ്യം ചെയ്യുന്നതിന്റെ വിശദ വാർത്തകൾ ചാനലുകളിൽ വരുന്നതിനൊപ്പം ഈ പ്രദേശത്തേക്കുള്ള ജനത്തിന്റെ വരവും കൂടിക്കൊണ്ടിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ പദ്‌മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുമ്പോൾ സമീപത്തു നിൽക്കുന്ന ഇളയമകൻ സെൽവരാജ്, കോട്ടയം മെഡിക്കൽ കോളേജിൽ പദ്‌മയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ മോർച്ചറിയുടെ പുറത്തിരുന്ന് കരയുന്ന മൂത്തമകൻസേട്ടുവിനെ ആശ്വസിപ്പിക്കുന്ന ഇളയമകൻ സെൽവരാജ് |-ഫോട്ടോ: ഇ.വി.രാഗേഷ്

കോട്ടയം: ‘അമ്മയെ ഇങ്ങനെ കഷണങ്ങളാക്കിയല്ലോ. എത്ര കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തിയതാണ്.’ എവിടെപ്പോകുമ്പോഴും അമ്മ പറയും ‘ഭദ്രമാ പോയി വാ...’ എന്ന്. എന്നിട്ടിപ്പോൾ അമ്മ...’’ ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് പായയിൽ പൊതിഞ്ഞുകെട്ടി പദ്‌മയുടെ മൃതശരീരം കൊണ്ടുവന്നതും നിർത്താതെ വിങ്ങിപ്പൊട്ടിക്കരഞ്ഞു തുടങ്ങി മൂത്തമകൻ സേട്ടു.

ഇല്ലാത്ത ധൈര്യമാർജിച്ച് ചേട്ടനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനുള്ള വിഫലശ്രമം നടത്തുന്നു, ഇളയസഹോദരൻ സെൽവരാജ്. ‘എന്നും ഒരുപ്രാവശ്യമെങ്കിലും അമ്മ ഫോൺ ചെയ്തിരിക്കും. ‘ശാപ്പിട്ടിയാ...നന്നായി ഇരിക്കവേണം,’ എന്നൊക്കെ പറയുമെന്ന് സെൽവരാജ്. ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളിൽ ഒരാളായ പദ്‌മയുടെ രണ്ടുമക്കൾക്കും മെഡിക്കൽ കോളേജ് വളപ്പിലെ രംഗങ്ങൾ താങ്ങാൻ പറ്റുമായിരുന്നില്ല.‘അമ്മയ്ക്ക് ജീവനുള്ള കാലത്ത് ഞങ്ങളെ വിളിക്കാതിരിക്കില്ല. അത് ഞങ്ങൾക്ക് ഉറപ്പായിരുന്നു’ മക്കൾ ഇരുവരും അമ്മയുടെ സ്നേഹത്തെക്കുറിച്ച് കുഞ്ഞുവാക്കുകളിൽ പറയുന്നു. ‘ഇനി ഞങ്ങൾ നോക്കിക്കോളാം, അമ്മ ജോലിക്കുപോകേണ്ടെന്ന് പറഞ്ഞതാണ്. പക്ഷേ, ആർക്കും താൻ ഒരു ബാധ്യതയാകരുതെന്ന് അമ്മ പറയുമായിരുന്നു,’- സേട്ടു ഓർത്തെടുത്തു.

തമിഴ്നാട്ടിൽ ജന്മനാടായ ധർമപുരിയിൽനിന്ന് വർഷങ്ങൾക്കുമുന്പ് കൊച്ചിയിലെത്തിയ പദ്‌മ വീട്ടുജോലിക്കും ലോട്ടറിവിൽക്കാനും പോയിരുന്നുവെന്ന് സഹോദരി പളനിയമ്മ. റോഡിൽ നടന്ന്‌ വിൽക്കുകയായിരുന്നു പതിവ്.

‘ഒരു ടിക്കറ്റിന് ആറുരൂപാ കിട്ടും. ഇപ്പോൾ മക്കൾ രക്ഷപെട്ടതുകൊണ്ട് നല്ല സന്തോഷമായിരുന്നു. ഇനി ധർമപുരിയിൽ സേട്ടുവിന്റെ മക്കളെയും നോക്കി ജീവിക്കണമെന്ന് പറയുമായിരുന്നു. കുറേനാൾ അവിടെയായിരുന്നു. ഒരുമാസംമുന്പ് തിരിച്ചുവന്നത് മടങ്ങിപ്പോകാൻതന്നെയാണ്. അതിനിടയിലും ലോട്ടറി വിൽക്കാൻ പോയി. ആരെങ്കിലും പൈസ കൊടുക്കാമെന്ന് പറഞ്ഞാൽ ചേച്ചി പോകില്ല. വല്ല മയക്കുമരുന്നും കൊടുത്ത് കൊണ്ടുപോയതാകും,’-പളനിയമ്മ പറയുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ മോർച്ചറിക്ക്‌ പുറത്ത് വിലപിക്കുന്ന പദ്‌മയുടെ സഹോദരി പളനിയമ്മയും ബന്ധുക്കളും

ഭർത്താവ് രംഗൻ നേരത്തേ പദ്‌മയ്ക്കൊപ്പം കൊച്ചിയിലുണ്ടായിരുന്നു. ജോലിയില്ലാതായതോടെ നാട്ടിലേക്ക് മടങ്ങി. കൊച്ചി കടവന്ത്രയിലാണ് പദ്‌മ താമസിച്ചിരുന്നത്.

ഇലന്തൂരിൽ താൻ ഒഴികെയുള്ള ബന്ധുക്കൾ മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാൻ കഴിയുന്ന യാതൊന്നും അവശേഷിച്ചിരുന്നില്ലെന്ന് പളനിയമ്മ. ‘അവിടത്തെ വാതിൽപ്പടിയിൽനിന്ന് കിട്ടിയ ഒരു കമ്മൽ ചേച്ചിയുടേതാണ്. അത് മാേത്ര അറിയൂ. വീട്ടിൽ ആരുവന്നാലും സാപ്പാട് കഴിച്ചിട്ട് പോകാൻ നിർബന്ധിക്കുന്ന ചേച്ചി അവസാനം ആരെയും ഒരുനോക്ക് കാണാനാകാതെ...’ പളനിയമ്മയുടെ ഹൃദയത്തിൽ വേദന നിറയുന്നു.

ഇലന്തൂരിലെ ഇരട്ടനരബലി; നടുക്കം മാറാതെ
ഇലന്തൂർ: നരബലി നടന്നതിന്റെ ഞെട്ടലിൽനിന്ന് ഇലന്തൂർ കാരംവേലി മണ്ണപ്പുറം പ്രദേശം ബുധനാഴ്ചയും മാറിയില്ല.

കൊടുംക്രൂരത നടന്ന സ്ഥലം കനത്ത പോലീസ് സുരക്ഷയിൽത്തന്നെയായിരുന്നു. കൊലപാതകം നടന്ന കടകംപള്ളിൽ വീട്ടിലേക്ക് പോലീസ് ആരെയും കടത്തിവിട്ടില്ല. പ്രതികളായ ഭഗവൽസിങ്ങിനെയും ഭാര്യ ലൈലയെയും കൊച്ചിയിൽ ചോദ്യം ചെയ്യുന്നതിന്റെ വിശദ വാർത്തകൾ ചാനലുകളിൽ വരുന്നതിനൊപ്പം ഈ പ്രദേശത്തേക്കുള്ള ജനത്തിന്റെ വരവും കൂടിക്കൊണ്ടിരുന്നു.

നരബലിക്കായി രണ്ടുസ്ത്രീകളെ അരുംകൊലചെയ്ത കടകംപള്ളി വീട്. പിൻവശത്തെ മുറ്റത്തോടുചേർന്ന് അലക്കുകല്ലിനടുത്ത്
റോസ്‍ലിന്റെ മൃതദേഹം മറവുചെയ്ത കുഴിയും കാണാം |ഫോട്ടോ: കെ.അബൂബക്കർ

ചൊവ്വാഴ്ച വരാൻ കഴിയാതിരുന്ന വടക്കേയിന്ത്യൻ ചാനലുകൾ ബുധനാഴ്ച എത്തി. രാഷ്ട്രീയനേതാക്കളായ സി.പി.ജോൺ, പന്തളം സുധാകരൻ തുടങ്ങിയവർ എത്തി നാട്ടുകാരോട് വിവരങ്ങൾ തിരക്കി. ഇലന്തൂരിലെ ബി.എഡ്. സെന്ററിലെ വിദ്യാർഥികൾ ഉച്ചയോടെ ഒന്നായി ഇവിടെയെത്തിയിരുന്നു. പകൽ ഇവിടെയെത്തിയവരിലേറെയും ദൂരദേശങ്ങളിൽനിന്നുള്ളവരായിരുന്നു. രാത്രിയായപ്പോൾ പ്രദേശവാസികളും പോലീസുകാരും മാധ്യമപ്രവർത്തകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടും പരിസരവും വലിയ വെളിച്ചം പോലീസ് ഒരുക്കിയിരുന്നു.

അന്വേഷണം എ.ഡി.ജി.പി.യുടെ മേൽനോട്ടത്തിൽ; എ.എസ്.പി. അനൂജ് പാലിവാൾ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യുടെ നേരിട്ടുള്ള മേൽനോട്ടമുണ്ടാകും. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരനാണ് സംഘത്തിന്റെ തലവൻ. പെരുമ്പാവൂർ എ.എസ്.പി. അനൂജ് പാലിവാൾ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കും.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സി. ജയകുമാർ, കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ജോസ്, കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.എ. അനൂപ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എയിൻ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.ബി. ബിപിൻ എന്നിവരും സംഘത്തിലുണ്ട്.

ഭഗവൽ സിങ്ങിന്റെ വീടിനു മുന്നിലെ കാവിന്റെ വശത്തുകൂടിയുള്ള നടവഴി

ഈ നടവഴി സംശയമുണ്ടാക്കുന്നു
ഇലന്തൂർ: ഭഗവൽ സിങ്ങിന്റെ വീട്ടിലേക്ക്‌ പ്രവേശിക്കാൻ കാവിന്റെ വശത്തുകൂടിയുള്ള വഴി സംശയമുണ്ടാക്കുന്നു. അടുത്തവീട്ടിലെ സി.സി.ടി.വി.യിൽ പെടാതിരിക്കാനുള്ള വഴിയായി ഷാഫിയുടെ നിർദേശപ്രകാരം ഈ വഴി ഉപയോഗിച്ചിട്ടുണ്ടാവുമെന്നാണ് നിഗമനം.

ആൾക്കാർ നടന്ന് ഒരു വഴിയായി രൂപപ്പെട്ടതിന്റെ സൂചനയിവിടെയുണ്ട്. വീടിന്റെ പ്രവേശനവഴിയിലൂടെ ഉള്ളിലേക്ക് കയറിയാൽ ക്യാമറയിൽ പതിയുമെന്ന കാര്യംഉറപ്പാണ്. അതിനാൽ വഴിയോടുചേർന്നുള്ള കാവ് കഴിഞ്ഞ് അല്പം മുന്നോട്ടുനിർത്തി ആളെയിറക്കുകയായിരുന്നെന്ന് അയൽവാസിയായ ജോസ് തോമസ് സംശയിക്കുന്നു. കാവ് കഴിഞ്ഞ് ചിലപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് നാട്ടുകാരിൽ ചിലർ ഓർക്കുന്നുണ്ട്. നടവഴിയിലൂടെ നടന്നാൽ വീടിന്റെ മുൻവശത്ത് എത്താം. എന്നാൽ ഷാഫി, സ്ത്രീകളുമായെത്തിയ വെള്ള വാഹനം റോഡിലൂടെ പോകുന്ന ദൃശ്യം തടയാൻ പ്രതികളുടെ ബുദ്ധിക്കായില്ല.

Content Highlights: Kerala 'human sacrifice' case: padma's son


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented