കൊച്ചി: അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. ഭേദഗതി നിലവില്‍വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പഴയനിയമം ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ കേസിലെ പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ണായക വിധി പ്രസ്താവം നടത്തിയത്.
2018 ജൂലായിലെ അഴിമതി നിരോധന നിയമ ഭേദഗതി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കും ബാധകമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ ഇത് കോടതി പൂര്‍ണമായും തള്ളി. ഇതോടെ നിയമഭേദഗതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പഴയ നിയമം അനുസരിച്ചാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
സിബിഐ ഡയറക്ടറേറ്റ് അടക്കം സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന കേസിലാണ് തിങ്കളാഴ്ച സുപ്രധാനവിധി ഉണ്ടായിരിക്കുന്നത്. ഒട്ടേറെ വിജിലന്‍സ്, സിബിഐ കേസുകളിലും കേരള ഹൈക്കോടതിയുടെ വിധി നിര്‍ണായകമാകും.
2018 ജൂലായിലാണ് അഴിമതി നിരോധന നിയമഭേദഗതി നിലവില്‍വന്നത്. 1988-ലെ നിയമമാണ് ഭേദഗതി ചെയ്തത്. ഇതനുസരിച്ച് കൈക്കൂലി കൊടുക്കുന്നവര്‍ക്ക് പരമാവധി ഏഴുവര്‍ഷം തടവും സ്ഥാപനങ്ങള്‍ക്കു പിഴയുമാണ് ശിക്ഷ. ഒപ്പം, സര്‍ക്കാര്‍ജീവനക്കാര്‍, രാഷ്ട്രീയക്കാര്‍, ഭരണതല-ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കവചവും ഒരുക്കുന്നു. അവര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
Content Highlights: kerala highcourt verdict regarding prevention of corruption amendment act 2018
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..