തൃക്കരിപ്പൂരിലെ ആറംഗകുടുംബം യെമെനില്‍; കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്


ഇവര്‍ക്കൊപ്പം തൃക്കരിപ്പൂര്‍ പടന്നയിലെ രണ്ടുപേരും യെമെനിലേക്ക് പോയതായി സൂചനയുണ്ട്. കാസര്‍കോട് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ഉദിനൂരിലെയും പടന്നയിലും വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്റസ് മേധാവിക്ക് കൈമാറി.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കാസര്‍കോട്: പത്തുവര്‍ഷമായി ഗള്‍ഫില്‍ കഴിയുന്ന തൃക്കരിപ്പൂര്‍ ഉദിനൂരിലെ ആറംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു. അതേസമയം ഇവര്‍ യെമെനിലാണുള്ളതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

മുഹമ്മദ് ഷബീര്‍ (38), ഭാര്യ റിസ്വാന ഇവരുടെ പത്തുവയസ്സില്‍ താഴെയുള്ള നാല് ആണ്‍മക്കള്‍ എന്നിവരെ കാണാനില്ലെന്നാണ് പരാതി. എം.ബി.എ. ബിരുദധാരിയായ മുഹമ്മദ് ഷബീര്‍ കഴിഞ്ഞ നാലുവര്‍ഷമായി ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. അതിനു മുന്‍പ് ആറുവര്‍ഷം ദുബായിയില്‍ ജോലി ചെയ്തു.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇദ്ദേഹം ആറുമാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. തിരികെ ഖത്തറിലെത്തി അധികം കഴിയാതെ യെമെനിലേക്ക് പോയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.

എന്നാല്‍ ഒരാഴ്ച മുന്‍പുവരെ ഖത്തറിലുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസിനോട് പറഞ്ഞത്. യെമെനിലേക്ക് തിരിക്കും മുന്‍പേ ഫോണില്‍ വിളിച്ചിരുന്നുവെന്നും മതപഠനത്തിനായി പോകുന്നുവെന്നുമാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ മൊഴിനല്‍കി. ഇവര്‍ യെമെനിലെത്തിയത് സൗദി അറേബ്യ വഴിയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അതിനിടെ ഇവര്‍ക്കൊപ്പം തൃക്കരിപ്പൂര്‍ പടന്നയിലെ രണ്ടുപേരും യെമെനിലേക്ക് പോയതായി സൂചനയുണ്ട്. കാസര്‍കോട് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ഉദിനൂരിലെയും പടന്നയിലും വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്റസ് മേധാവിക്ക് കൈമാറി.

Content Highlights: kasargod trikaripur family missing in gulf they moved to yemen

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented