ബംഗാള്‍ സ്വദേശി വീടുവിട്ടിറങ്ങി; കൂടെയുണ്ടായിരുന്ന സ്ത്രീയെ അന്വേഷിച്ചപ്പോള്‍ ലഭിച്ചത് മൃതദേഹം


ശാരീരികവൈകല്യമുള്ള സ്ത്രീക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു

മൃതദേഹം കണ്ടെത്തിയ ക്വാർട്ടേഴ്‌സിനു മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് പോലീസ് പരിശോധിക്കുന്നു | ഫോട്ടോ: മാതൃഭൂമി

സുള്ള്യ: കാസര്‍ഗോഡ്‌ ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സുള്ള്യയിലെ ഹോട്ടൽ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഇമ്രാന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് കണ്ടെത്തിയത്. ഇമ്രാൻ രണ്ടുദിവസം മുൻപ് മുറി വിട്ടിറങ്ങിയിരുന്നു.

ഇയാൾ തിരിച്ചെത്താത്തതിനാലും കൂടെയുണ്ടായിരുന്ന സ്ത്രീ മുറി തുറക്കാതിരുന്നതിനാലും സമീപമുറികളിൽ താമസിക്കുന്നവർ പോലീസിൽ അറിയിക്കുകയായിരുന്നു.ശാരീരികവൈകല്യമുള്ള സ്ത്രീക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. മരിച്ചയാളുടെ പേരുവിവരങ്ങൾ വെളിവാക്കുന്ന രേഖകളൊന്നും മുറിക്കകത്തുനിന്നും ചൊവ്വാഴ്ച രാത്രി വൈകുംവരെ ലഭിച്ചില്ലെന്നും ഇമ്രാനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായും സുള്ള്യ സബ് ഇൻസ്പെക്ടർ പി. ദിലീപ് പറഞ്ഞു.

Content Highlights: kasargod sullia beeryaamangalam hotel worker bangal man wife dead body


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented