17-കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍,ആകെ 13 പ്രതികള്‍; അന്വേഷണം ക്രൈംബ്രാഞ്ചിന്


അബ്ദുൾ സമദ്, മുഹമ്മദ് സുഹൈൽ

കാസര്‍കോട്: പതിനേഴുകാരിയെ വിവാഹവാഗ്ദാനത്തിലൂടെ ആണ്‍ സുഹൃത്ത് പീഡിപ്പിക്കുകയും കൂട്ടുകാര്‍ക്ക് കൈമാറുകയും ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ്‌കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ രണ്ട് പ്രതികളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

എരിയാല്‍ സ്വദേശി അബ്ദുള്‍ സമദ് (40), നെല്ലിക്കട്ടയിലെ മുഹമ്മദ് സുഹൈല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.

നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് (28), മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ്.അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത്ത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ (33), മീപ്പുഗുരി സൈനബ മന്‍സിലിലെ ടി.എസ്.മുഹമ്മദ് ജാബിര്‍ (28) എന്നിവരെയാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കാസര്‍കോട് വനിതാ പോലീസ് കേസെടുത്തിരുന്നത്.


Content Highlights: kasargod rape case two more accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented