തൈസീറും മഹ്‌റൂഫും
ബോവിക്കാനം(കാസര്‍കോട്): പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ രണ്ട് യുവാക്കളെ കൂടി ആദൂര്‍ പോസീസ് അറസ്റ്റ് ചെയ്തു. പൊവ്വലിലെ തൈസീര്‍ (28), മഹ്റൂഫ് (23) എന്നിവരാണ് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
ബെംഗളൂരു മഡിവാളയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പിടിയിലായ തൈസീര്‍ ആറ് പോക്‌സോ കേസിലും മഹറൂഫ് തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ച ഉള്‍പ്പെടെയുള്ള ആറ് കേസുകളിലും പ്രതിയാണ്. എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന് നല്‍കിയാണ് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ പ്രധന പങ്ക് വഹിച്ചത് തൈസീറാണെന്നാണ് പോലീസ് പറയുന്നത്.
പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അസ്‌കര്‍ എന്ന ഷഫീഖ് (28), അനഫ് എന്ന അനീസ് (26) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. ഇതോടെ പോലീസിന്റെ പിടിയിലായവരുടെ എണ്ണം നാലായി.
പൊവ്വലിലെ 14-കാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ പ്രതികളായ മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ എസ്.എം.മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ തന്നെ ദില്‍ഷാദ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കുക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്
മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം., യു.ഡി.എഫ്., ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയിരുന്നു.
Content Highlights: kasargod povval boy rape case povval pocso case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..