നാരായണി, ശ്രീനന്ദ
കുണ്ടംകുഴി(കാസര്‍കോട്): നീര്ക്കയയില് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹ പരിശോധനാഫലം പുറത്തുവന്നു. മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ബേഡഡുക്ക കുണ്ടംകുഴിയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേര്‍ത്ത കയര്‍ ഉപയോഗിച്ചാണ് ശ്രീനന്ദയുടെ കഴുത്ത് ഞെരിച്ചതെന്നും കയര്‍ മൃതദേഹത്തിനരികില്‍നിന്ന് ലഭിച്ചിരുന്നതായും ബേഡകം ഇന്‍സ്പെക്ടര്‍ ടി.ദാമോദരന്‍ പറഞ്ഞു. ശേഷമാണ് അമ്മ തൂങ്ങിമരിച്ചത്.
മൃതദേഹങ്ങള്‍ക്ക് ദുര്ഗന്ധമുണ്ടായിരുന്നതിനാല് ശനിയാഴ്ച രാത്രിയായിരിക്കാം മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചതിനുശേഷം മാത്രമേ ഇത് വ്യക്തമാകുകയുള്ളൂ. ഇരുവരുടെയും ദേഹത്ത് മുറിവോ ചതവോ ഇല്ലെന്നും വിഷം അകത്ത് ചെന്നതായി റിപ്പോര്‍ട്ടിലില്ലെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
നാരായണിയുടെ ഭര്‍ത്താവ് ഡ്രൈവര്‍ ചന്ദ്രന് സംഭവദിവസം ബസില്‍ വിനോദസഞ്ചാരികളെയും കൊണ്ട് ഊട്ടിയിലായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹപരിശോധനയ്ക്കുശേഷം തിങ്കളാഴ്ച വൈകിട്ട് നാലരയോടെ നീര്ക്കയയിലെത്തിച്ച മൃതദേഹങ്ങള്‍ അഞ്ചോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Content Highlights: kasargod kundamkuzhi mother and daughter death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..