മരിക്കുന്നതിന് മുമ്പ് വീഡിയോകോള്‍; കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍


കാഞ്ഞങ്ങാട് സി.കെ. നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിനിയായ നന്ദയെ തിങ്കളാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അറസ്റ്റിലായ ഷുഹൈബ്, മരിച്ച നന്ദ | Photo: Special Arrangement/Mathrubhumi

കാസര്‍കോട്: കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭീഷണി കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

കാഞ്ഞങ്ങാട് സി.കെ. നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിനിയായ നന്ദയെ തിങ്കളാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു മൃതദേഹം. മരിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.



നന്ദയും ഷുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പറഞ്ഞു.

സംഭവത്തില്‍ ബുധനാഴ്ച രാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: kasargod kanhangad college student nanda suicide case her friend arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented