നിരപരാധിത്വം തെളിയിക്കാന്‍ ക്യാമറ സ്ഥാപിച്ചു; പതിഞ്ഞത് കവര്‍ച്ചാക്കേസിലെ നിര്‍ണായകദൃശ്യങ്ങള്‍


അജയകുമാർ ഏച്ചിലാംവയൽ കരിങ്കുഴിയിൽ സ്ഥാപിച്ച ക്യാമറ

പയ്യന്നൂര്‍: സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നുവെന്ന ആരോപണത്തെ ചെറുക്കാന്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വന്‍ കവര്‍ച്ചക്കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍. പയ്യന്നൂര്‍ ഏച്ചിലാംവയല്‍ കരിങ്കുഴിയില്‍ അധ്യാപകനായ അജയകുമാര്‍ സ്ഥാപിച്ച ക്യാമറയാണ് നിര്‍ണായകമായി മാറിയത്.

സ്വര്‍ണവ്യാപാരിയുടെ ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി കാറില്‍ സൂക്ഷിച്ച 1.65 കോടി രൂപ കവര്‍ന്ന സംഭവത്തിലെ തെളിവായാണ് ക്യാമറ ദൃശ്യങ്ങള്‍ മാറിയത്. കാസര്‍കോട്ടുനിന്നാണ് സ്വര്‍ണവ്യാപാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഡ്രൈവറെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കാറുള്‍പ്പെടെ തട്ടിയെടുത്ത് പയ്യന്നൂര്‍ ഏച്ചിലാംവയലില്‍ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ എത്തിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 21-നാണ് സംഭവം നടന്നത്.

അധ്യാപകനായ അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലായിരുന്നു പ്രതികള്‍ കാറുള്‍പ്പെടെ എത്തിച്ച് പണം തട്ടിയെടുത്തത്. ഈ പ്രദേശത്തായിരുന്നു നിരീക്ഷണക്യാമറ സ്ഥാപിച്ചത്.

മണ്ണെടുപ്പ് വ്യാപകമായി നടന്നിരുന്ന പ്രദേശമായിരുന്നു ഏച്ചിലാംവയല്‍ കരിങ്കുഴിയിലെ ഈ സ്ഥലം. അജയകുമാറിന്റെ സ്ഥലത്തുനിന്ന് മണ്ണ് കൊണ്ടുപോകുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ ഇവിടുന്ന് മണ്ണ് കൊണ്ടുപോകുന്നില്ലെന്ന് തെളിയിക്കാനായാണ് അജയകുമാര്‍ ക്യാമറ സ്ഥാപിച്ചത്. ഈ ക്യാമറയിലാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

പോലീസ് നിര്‍ദേശപ്രകാരം അന്നത്തെ ഉച്ചദിവസം മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം തട്ടിയെടുക്കുന്നതിന്റെതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞതായി അജയകുമാറും ശ്രദ്ധിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതിയെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ നേരത്തേ തന്നെ അറസ്റ്റിലായിരുന്നു.

Content Highlights: kasargod gold robbery case cctv visuals from payannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented