കാസര്‍കോട്ടെ കൂട്ടബലാത്സംഗം; മൂന്നു പേര്‍ കൂടി പിടിയില്‍, ഇതുവരെ അറസ്റ്റിലായത് 10 പ്രതികള്‍


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്.

ബീഫാത്തിമ, ഫയാസ് മൊയ്തീൻ കുഞ്ഞി, എൻ.മുനീർ

കാസര്‍കോട്: പത്തൊന്‍പതുകാരിയെ ലഹരിമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

കാസര്‍കോട് കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും ഇടനിലക്കാരിയുമായ എന്‍മകജെ കുടുവാവീട്ടിലെ ബീഫാത്തിമ (42), ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീന്‍ കുഞ്ഞി(29), മാങ്ങാട് ബാര ആര്യടുക്കത്തെ എന്‍. മുനീര്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കാസര്‍കോട് വനിതാ പോലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതും.

Also Read

കാസർകോട്ട് 19-കാരിയെ കൂട്ടബലാത്സംഗം ചെയ്ത ...

മുന്തിയ ഭക്ഷണവും മദ്യവും, പിന്നാലെ ലാപ്‌ടോപ്പ് ...

പീഡനപരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇതുവരെ എടുത്തിരിക്കുന്നത്. കേസുകളില്‍ 18 പ്രതികളാണുള്ളതെന്നും ബാക്കിയുള്ള പ്രതികള്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാവുമെന്നും പോലീസ് അറിയിച്ചു.

Content Highlights: kasargod gang rape case three more accused arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented