ആന്റോ, നീതു
കാസര്‍കോട്: ബദിയഡുക്കയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പംതാമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍. യുവതിയുടെ ആണ്‍സുഹൃത്തായ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ(40)യെ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വൈകിട്ടോടെ കാസര്‍കോട്ട് എത്തിക്കും.
കൊല്ലം കൊട്ടിയം സ്വദേശി നീതു കൃഷ്ണനെ(30) ബുധനാഴ്ചയാണ് ബദിയഡുക്കയിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലുകെട്ടിന് സമാനമായ വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, നീതുവിനൊപ്പം താമസിച്ചിരുന്ന ആന്റോയെ തിങ്കളാഴ്ച മുതല്‍ സ്ഥലത്തുനിന്ന് കാണാതായിരുന്നു.
നീതുവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകളും തലയ്ക്ക് പരിക്കേറ്റ പാടുകളും മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ബദിയഡുക്ക ഏല്‍ക്കാനയിലെ റബ്ബര്‍തോട്ടത്തില്‍ ഒന്നരമാസം മുന്‍പ് ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. കൊല്ലപ്പെട്ട നീതു ഇതിനു മുന്‍പ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്. അതില്‍ ഒരു മകളുമുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് ആന്റോയ്‌ക്കൊപ്പം നീതു താമസം ആരംഭിച്ചത്. ആന്റോ മൂന്ന് വിവാഹം കഴിച്ചിരുന്നതായും നാലുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയാണെന്നും പോലീസ് പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ പുറത്തൊന്നും കണ്ടിട്ടില്ലെന്നുമാണ് വീടിനു സമീപത്തുള്ള ഷെഡില്‍ താമസിക്കുന്നവര്‍ പോലീസിനു നല്‍കിയ മൊഴി.
Content Highlights: kasargod badiyadukka woman death murder her live in partner caught by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..