അബൂബക്കർ സിദ്ദീഖിനെ ആശുപത്രിയിൽ എത്തിക്കുന്ന സിസിടിവി ദൃശ്യം, കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖ്
കാസര്‍കോട്: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതിക്കും പങ്കുള്ളതായി സൂചന. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി സിയ എന്ന സിയാദിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ജയിലിലാണെങ്കിലും കാസര്‍കോട് കേന്ദ്രീകരിച്ച് നടക്കുന്ന പല സാമ്പത്തിക ഇടപാടുകളും ഇയാള്‍ നിയന്ത്രിക്കുന്നതായാണ് പോലീസിന് ലഭിക്കുന്നവിവരം. ഇത്തരത്തില്‍ വിദേശത്തേക്ക് കറന്‍സി കടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുമ്പള സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ (32) കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് കരുതുന്നു.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് അബൂബക്കര്‍ സിദ്ദീഖിനെ മൂന്നംഗസംഘം കാറില്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ യുവാവ് മരിച്ചതായി കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ കാറിലെത്തിയവരെ തിരഞ്ഞെങ്കിലും ഇവര്‍ കടന്നുകളഞ്ഞിരുന്നു.
ഗള്‍ഫിലായിരുന്ന അബൂബക്കര്‍ സിദ്ദീഖ് ഞായറാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. ഇതിന് മുമ്പ് സിദ്ദീഖിന്റെ സഹോദരന്‍ അന്‍സാരിയെയും സുഹൃത്തിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുപിന്നാലെയാണ് സിദ്ദീഖിനെ ഗള്‍ഫില്‍നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്.
കൊല്ലപ്പെട്ട സിദ്ദീഖിന്റെ കാലുകളില്‍ മാത്രമാണ് പരിക്കുള്ളത്. യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ, സിദ്ദീഖിനെ കാറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെളുത്തനിറത്തിലുള്ള കാറിലെത്തിയ മൂന്നംഗസംഘമാണ് സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ചത്. ഈ മൂന്നുപേരെയും ഇവര്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
Content Highlights: kasargod aboobacker siddhique kidnap and murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..