കൊല്ലപ്പെട്ട ജയശ്രീ, ഉമേശൻ | Photo: Special Arrangement
സുള്ള്യ: യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊന്നത് പ്രണയാഭ്യർഥന നിരസിച്ചതിനാലെന്ന് പോലീസ്.
പുത്തൂർ മുണ്ടൂർ കമ്പയിലെ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) യാണ് ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെ കൊല്ലപ്പെട്ടത്.
വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. ഒളിവിലായിരുന്ന പ്രതി സുള്ള്യ ജാൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശ (24) നെ പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ഉമേഷ് രക്ഷപ്പെട്ട സ്കൂട്ടറും കൊലപാതകത്തിനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
Content Highlights: kasaragod sullia proposal refusal hacked to death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..