പണം മതി; രേഖകള്‍ തിരിച്ചെത്തിച്ച് 'നന്മയുളള' കള്ളന്‍


സിസിടിവി ദൃശ്യം, തിരിച്ചുകിട്ടിയ ബാഗിലെ രേഖകൾ പരിശോധിക്കുന്ന ഗോവിന്ദൻ

പുല്ലൂര്‍: പലതരം കള്ളന്മാരെയും അവരുടെ മോഷണരീതികളെയും കുറിച്ച് വാര്‍ത്തകള്‍ പലതും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ബാഗിലെ പണം കവര്‍ന്ന് വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച'നന്മയുള്ള' കള്ളന്മാരാണ് പുല്ലൂരിലെ ചര്‍ച്ചകള്‍ക്ക് ബുധനാഴ്ച രസംപകര്‍ന്നത്.

പൊള്ളക്കടയിലെ പലചരക്ക് വ്യാപാരി എം.ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ കവര്‍ച്ചയ്ക്കിരയായത്. ഹെല്‍മെറ്റ് ധരിച്ച് പഴം ചോദിച്ചെത്തിയ യുവാവ് ഗോവിന്ദന്റെ 4,800 രൂപയും പുതിയ വീടിന്റെ താക്കോലും രേഖകളും അടങ്ങിയ ബാഗ് കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.കടയില്‍ രാത്രി എട്ടുമണിയോടെ ബൈക്കിലെത്തിയവര്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങിയിരുന്നു. രാത്രി ഒന്‍പതോടെ കട പൂട്ടാനൊരുങ്ങവെ വീണ്ടുമെത്തിയ അവര്‍ ഒരുകിലോ പഴം ആവശ്യപ്പെട്ടു. പഴം അരിഞ്ഞ് തൂക്കി നല്‍കുന്ന തിരക്കിലായിരുന്നു ഗോവിന്ദന്‍. ആസമയത്ത് സമീപത്തെ ട്രേയിലിരുന്ന ബാഗെടുത്ത മോഷ്ടാക്കള്‍ കാസര്‍കോട് ഭാഗത്തേക്ക് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് പോയി. മിനുട്ടുകള്‍ക്കുള്ളിലായിരുന്നു എല്ലാം.

നിര്‍മാണം നടക്കുന്ന പുതിയ വീടിന്റെ താക്കോല്‍കൂട്ടവും സൂക്ഷിച്ചുവെക്കേണ്ട ബില്ലുകളും ബാഗില്‍ ഉണ്ടായിരുന്നു. ബാഗ് നഷ്ടമായെന്ന് മനസ്സിലായ ഗോവിന്ദന്‍ സുഹൃത്തുക്കളെയും പൊതുപ്രവര്‍ത്തകരെയും വിവരമറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. രാത്രി പോലീസും നാട്ടുകാര്യം അവ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു.

പണവും രേഖകളും പോയ സങ്കടത്തോടെ ബുധനാഴ്ച രാവിലെ കടയിലെത്തിയ ഗോവിന്ദന്‍ കണ്ടത് ഇരുമ്പ് ഗ്രില്‍സിന്റെ വാതില്‍ പിടിയില്‍ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചിയാണ്. മോഷ്ടിക്കപ്പെട്ട ബാഗും രേഖകളുമായിരുന്നു അതിനുള്ളില്‍. രാവിലെ പത്തരയോടെ ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ ബൈക്കില്‍ വീണ്ടുമെത്തുന്നതും കടയില്‍ കയറുന്നതും പോലീസ് പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അമ്പലത്തറ പോലീസ്അന്വേഷണം തുടങ്ങി..


Content Highlights: kasakode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented