രണ്ടുവര്‍ഷം മുന്‍പ് ജയില്‍ചാടിയ പിടികിട്ടാപ്പുള്ളി പിടിയില്‍; തുണയായത് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്


ഇയാൾ മുദൂരിൽ എത്തി എസ്റ്റേറ്റിൽ ജോലിക്ക് കയറുകയായിരുന്നു. അച്ഛനും അമ്മയും ഇല്ല, കേരളത്തിൽ നിന്ന് ജോലി അന്വേഷിച്ചു വന്നതാണ് എന്ന് പറഞ്ഞായിരുന്നു ഇവിടെ ജോലി നേടിയത്. ഇവിടെ വെച്ച് തമിഴ് കുടുംബത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചു.

രാജേഷ് അറസ്റ്റിലായപ്പോഴുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും | Photo: Screengrab/ Mathrubhumi news

തിരുവനന്തപുരം: ജയിൽചാടി രണ്ടു വർഷമായി മുങ്ങിനടന്ന കൊടുംകുറ്റവാളി അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് പിടിയിലായത്. കർണാടകയിൽ കൊല്ലൂരിനടുത്തുള്ള മുദൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 2020 ഡിസംബർ 23-നായിരുന്നു ഇയാൾ ജയിലിൽനിന്ന് രക്ഷപ്പെട്ടത്.

ഇലന്തൂർ നരബലി വാർത്തയുടെ പശ്ചാത്തലത്തിൽ മാതൃഭൂമി ന്യൂസ് സമൂഹത്തിൽ മുങ്ങിനടക്കുന്ന കൊടുംകുറ്റവാളികളെക്കുറിച്ച് 'മോസ്റ്റ് വാണ്ടഡ്' എന്ന വാർത്താ പരമ്പര ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നാല് കൊടും കുറ്റവാളികളെ സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. അതിൽ ഒരാളായിരുന്നു രാജേഷ്.ഒന്നര വർഷം മുമ്പായിരുന്നു രാജേഷ് മുദൂർ എന്ന ഗ്രാമത്തിൽ എത്തുന്നത്. ഇവിടെ ടാപ്പിങ് തൊഴിലാളിയായി കഴിയുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വാർത്ത കണ്ട് ഒപ്പം ജോലിചെയ്യുന്ന മലയാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലക്കച്ചവടക്കാർ എന്ന രീതിയിൽ വേഷംമാറി കർണാടക പോലീസ് രാജേഷിനെ സമീപിച്ചു. തുടർന്ന് രാജേഷ് അല്ലേ എന്ന് പോലീസ് ചോദിച്ചു. ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന മലയാളിയായ എഎസ്ഐ എം.സി ജോസ് തനിക്ക് എല്ലാം അറിയാമെന്ന് പറഞ്ഞപ്പോൾ പ്രതി കീഴടങ്ങുകയായിരുന്നു.

തന്നേപ്പറ്റി ഇവിടെ ആരോടും ഒരുകാര്യവും പറയരുതെന്നായിരുന്നു കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉഡുപ്പി പോലീസ് രാജേഷ് പോലീസുകാരോട് ആവശ്യപ്പെട്ടത്. തുടർന്ന് ഇയാളെ നെയ്യാർ ഡാം പോലീസിന് കൈമാറി. ബുധനാഴ്ച ഇയാളെ തിരുവനന്തപുരത്തെത്തിക്കും.

പത്താക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2012 ജനുവരിയിലാണ് രാജേഷിനെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. അതിന് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. എട്ട് വർഷം ഇവിടെ വളരെ അച്ചടക്കമുള്ള തടവുകാരനായി കഴിഞ്ഞു. പിന്നീട് കോവിഡ് സമയത്ത് പല പ്രതികൾക്കും പരോൾ അനുവദിച്ചു. ജയിലിലെ സുരക്ഷയുടെ ഭാഗമായി നെട്ടുകാൽതേരി തുറന്ന ജയിലിലേക്കു മാറ്റി. ഇതിൽ ഒരാളായിരുന്നു രാജേഷ്. നെട്ടുകാൽതേരി ജയിലിൽ നിന്ന് രാജേഷും മറ്റൊരു കൊലക്കേസ് പ്രതി ശ്രീനിവാസനും രക്ഷപ്പെടുകയായിരുന്നു. ശ്രീനിവാസനെ നേരത്തെ തന്നെ പിടികൂടിയെങ്കിലും രാജേഷിനെ കിട്ടിയിരുന്നില്ല.

ആദ്യം തമിഴ്നാട്ടിലേക്കായിരുന്നു ഇരുവരും പോയത്. ഇവിടെവെച്ച് രണ്ടു പേരും രണ്ടുവഴിക്ക് പിരിഞ്ഞു. രാജേഷ് കോട്ടയത്തേക്ക് വന്നു. എന്നാൽ ജയിൽ ചാടിയ വാർത്ത പരന്നതുകൊണ്ട് അവിടെ നിൽക്കുന്നത് സുരക്ഷിതമല്ലെന്ന് അറിഞ്ഞ ഇയാൾ മൈസൂരുവിലേക്ക് പോയി. ഇവിടെ ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മാനന്തവാടി - കർണാടക അതിർത്തിയോട് ചേർന്ന ഗ്രാമത്തിലേക്ക് കടന്നു. ഇവിടെ വെട്ടുകല്ല് ചെത്തുന്ന ജോലി ചെയ്തു. കാലാവസ്ഥയും ഭക്ഷണവും ഭാഷയും പ്രശ്നമായതിനാൽ അവിടെ നിന്നും മാറി. തുടർന്ന് കൂടുതൽ മലയാളികളുള്ള സ്ഥലം അന്വേഷിച്ചിറങ്ങുകയായിരുന്നു. അങ്ങനെ മുദൂരിൽ എത്തി എസ്റ്റേറ്റിൽ ജോലിക്ക് കയറുകയായിരുന്നു. അച്ഛനും അമ്മയും ഇല്ല, കേരളത്തിൽ നിന്ന് ജോലി അന്വേഷിച്ചു വന്നതാണ് എന്നുപറഞ്ഞായിരുന്നു ഇവിടെ ജോലി നേടിയത്. ഇവിടെ വെച്ച് തമിഴ് കുടുംബത്തിൽപെട്ട യുവതിയെ വിവാഹവും കഴിച്ചിരുന്നു.

Content Highlights: Karnataka Police arrests the most wanted criminal from kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented