ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബന്നാഞ്ചെ രാജ
ബെംഗളൂരു: ബി.ജെ.പി. നേതാവും വ്യവസായിയുമായിരുന്ന ആര്.എന്‍. നായകിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് ബന്നാഞ്ചെ രാജയും മലയാളിയുമടക്കം എട്ടുപേര്‍ക്ക് ജീവപര്യന്തം തടവ്. മലയാളിയായ മറ്റൊരുപ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും ബെലഗാവിയിലെ പ്രത്യേക കോടതി ജഡ്ജി സി.എം. ജോഷി വിധിച്ചു.
ഗുണ്ടാത്തലവനു പുറമേ മലയാളിയും സുള്ള്യ നിവാസിയുമായ സന്തോഷ്, യു.പി.സ്വദേശികളായ ജഗദീഷ് പട്ടേല്‍, അങ്കിത് കുമാര്‍ കശ്യപ്, വിജയപുര സ്വദേശി അബ്ജാജി ബന്ദുഗൊര, കാര്‍ക്കള സ്വദേശി മഞ്ജുനാഥ നാരായണ്ഭട്ട്, ഹാസന് സ്വദേശി അച്ചാംഗി മഹേഷ്, ബെംഗളൂരു സ്വദേശി ജഗദീഷ് ചന്ദ്രരാജ്, എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. മറ്റൊരു മലയാളിയായ കെ.എം. ഇസ്മയിലിന് അഞ്ചുവര്‍ഷം കഠിനതടവും ലഭിച്ചു. കേസിലെ 16 പ്രതികളില്‍ മൂന്നുപേര്‍ ഒളിവിലാണ്. മൂന്നുപേരെ കോടതി വെറുതേ വിട്ടു.
2013 ഡിസംബറിലാണ് ഉത്തര കന്നഡ ജില്ലയിലെ അങ്കോളയില്‍ ആര്.എന്‍. നായക് കൊല്ലപ്പെട്ടത്.
കൊലനടന്നതിന് പിന്നാലെ ഉഡുപ്പി ജില്ലയിലെ മാല്‍പെ സ്വദേശിയായ ബന്നാഞ്ചെ രാജ കൊലയ്ക്കുപിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ബന്നാഞ്ചെ രാജ വ്യവസായികളില്‍നിന്ന് പണം ആവശ്യപ്പെടുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ ആര്.എന്‍. നായകിനോട് മൂന്നുകോടി രൂപ ആവശ്യപ്പെട്ടെങ്കിലും പണംകൊടുക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഒരുസംഘമാളുകള്‍ കാറില്‍വെച്ച് നായകിനെ വെടിവെച്ചുകൊല്ലുകയായിരുന്നു.
ബന്നാഞ്ചെ രാജ ഉള്‍പ്പെടെ 16 പേരെ പ്രതിചേര്‍ത്താണ് അങ്കോള പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. യു.പി. സ്വദേശിയായ പ്രതി വികാസ് ഉപാധ്യായയെ കൊല്ലപ്പെട്ട ആര്.എന്‍. നായകിന്റെ സുരക്ഷായുദ്യോഗസ്ഥന് വെടിവെച്ചുകൊന്നിരുന്നു.
കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ബന്നാഞ്ചെ രാജ 18 വര്‍ഷത്തോളം ഒളിവിലായിരുന്നു. 2015-ല്‍ മൊറോക്കോയില്വെച്ചാണ് ഇന്റര്‍പോള്‍ രാജയെ പിടികൂടുന്നത്.
Content Highlights: karnataka bjp leader and businessman rn naik murder case verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..