സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസ്: അര്‍ജുന്‍ ആയങ്കിയുടെ സംഘത്തിലുള്ള രണ്ടുപേര്‍ കൂടി പിടിയില്‍


ഇതോടെ കേസില്‍ അറസ്റ്റുചെയ്ത പ്രതികളുടെ എണ്ണം 78 ആയി. മുപ്പത്തഞ്ചോളം വാഹനങ്ങളും പിടിച്ചെടുത്തു. ഇരുപതോളം പ്രതികള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

സുഭാഷ്, മജീഫ്

കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ രണ്ടു കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍. അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘത്തിലുള്‍പ്പെട്ട കണ്ണൂര്‍ അഴീക്കല്‍ സ്വദേശി തൊണ്ടിപറമ്പില്‍ സുഭാഷ് (34), അത്താഴകുന്ന് കക്കാട് സ്വദേശി ഫാത്തിമ മന്‍സിലില്‍ മജീഫ് (29) എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. 2021 ജൂണ്‍ 21-ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസിലാണ് ഇരുവരെയും പിടികൂടിയത്. ഈ സംഭവത്തെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ അഞ്ചു യുവാക്കളാണ് മരിച്ചത്.

മറ്റൊരു കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡിലായതോടെയാണ് ഈ കേസില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അര്‍ജുനെയും കൂട്ടുപ്രതി കാപ്പിരി പ്രണവിനെയും പോലീസ് രണ്ടുദിവസം മുന്‍പ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചത്.

2021 ജൂണ്‍ 21-ന് അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ രണ്ടു കാറുകളിലായി അഞ്ചുപേരാണ് സ്വര്‍ണക്കവര്‍ച്ചയ്ക്ക് കരിപ്പൂരിലെത്തിയത്. സംഘത്തിലുള്‍പ്പെട്ട കണ്ണൂര്‍ സ്വദേശി റമീസ് ഒരുവര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചു. മജീഫ് 2015-ല്‍ ട്രയിനില്‍വെച്ച് 15 ലക്ഷത്തോളം രൂപ കവര്‍ന്നതുള്‍പ്പെടെ ആറു കേസുകളില്‍ പ്രതിയാണ്. വധശ്രമമുള്‍പ്പെടെ അഞ്ചു കേസുകള്‍ സുഭാഷിനുമുണ്ട്.

ഇതോടെ കേസില്‍ അറസ്റ്റുചെയ്ത പ്രതികളുടെ എണ്ണം 78 ആയി. മുപ്പത്തഞ്ചോളം വാഹനങ്ങളും പിടിച്ചെടുത്തു. ഇരുപതോളം പ്രതികള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷറഫ്, കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ ഷിബു, കൊണ്ടോട്ടി എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: karipur gold robbery attempt case two more accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented