കരിപ്പൂരില്‍ ഒരു വര്‍ഷംകൊണ്ട് പിടിച്ചത് 144 കോടിയുടെ സ്വര്‍ണം; കടത്തിന്റെ ചൊറിയൊരു ശതമാനം മാത്രം


-

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 2021 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷം വിവിധ ഏജന്‍സികള്‍ പിടികൂടിയത് 144.99 കോടി രൂപയുടെ സ്വര്‍ണം.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് മാത്രം 103.88 കോടിയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കസ്റ്റംസ് കേസുകളില്‍ 49.2 ശതമാനം വര്‍ധന. ഈ ഓഗസ്റ്റില്‍മാത്രം 11. 16 കോടി രൂപ വിലവരുന്ന 21.63 കിലോഗ്രാം സ്വര്‍ണമാണ് അവര്‍ പിടികൂടിയത്. ഒരു വര്‍ഷം കൊണ്ട് 250 കേസുകളിലായി 201.9 കിലോഗ്രാം സ്വര്‍ണം. ഇക്കാലത്ത് ഒരു കോടി രൂപ മൂല്യംവരുന്ന വിദേശകറന്‍സിയും കസ്റ്റംസ് കണ്ടെടുത്തു.

മുന്‍വര്‍ഷം 210 കേസുകളിലായി 135.12 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. ഇക്കാലയളവില്‍ പ്രിവന്റീവ് കസ്റ്റംസ് 16.2 കോടിയുടെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 7.3 കോടിയുടെയും സ്വര്‍ണം പിടിച്ചു. ചുരുങ്ങിയ കാലംകൊണ്ട് കരിപ്പൂര്‍ പോലീസ് 17.61 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു. കടത്തുന്നതിന്റെ ചെറിയ ശതമാനമേ പിടിക്കാനാകുന്നുള്ളൂവെന്ന് അധികൃതര്‍ സമ്മതിക്കുന്നു.

വാഹകരെ ആക്രമിച്ച് സ്വര്‍ണംതട്ടുന്ന സംഘങ്ങളും ഇക്കാലയളവിലാണ് സക്രിയമായത്. രാമനാട്ടുകരയില്‍ ഇവരുടെ കുടിപ്പകമൂലം ഉണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതിനു പിന്നിലും സ്വര്‍ണക്കടത്തുകാരായിരുന്നു.

Content Highlights: karipur airport-gold smuggling in a year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented