കരിപ്പൂരിലെ സ്വര്‍ണക്കടത്ത്: കസ്റ്റംസിന് 'മീതെ പറന്ന്' പോലീസ്, കുടുങ്ങിയത് സൂപ്രണ്ട്


പോലീസ് ഇടപെടലിനെത്തുടര്‍ന്ന് ഒരുമാസത്തിനിടെ സസ്‌പെന്‍ഷനിലാകുന്ന മൂന്നാമത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മുനിയപ്പ.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് | ഫയൽചിത്രം/ മാതൃഭൂമി

കൊണ്ടോട്ടി(മലപ്പുറം): കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസ് സൂപ്രണ്ടിനെ സ്വര്‍ണക്കടത്തിനിടെ പിടികൂടിയത് മലപ്പുറം ജില്ലയിലെ പോലീസ് വിഭാഗത്തിനാകെ തൊപ്പിയില്‍ പൊന്‍തൂവലായി. വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് സൂപ്രണ്ട് പൊള്ളാച്ചി അളഗപ്പ നഗര്‍ സ്വദേശി പി. മുനിയപ്പ (46)യാണ് രണ്ടു സ്വര്‍ണക്കടത്തുകാര്‍ക്കൊപ്പം വ്യാഴാഴ്ച കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്. രണ്ടു യാത്രക്കാര്‍ കൊണ്ടുവന്ന 640 ഗ്രാം സ്വര്‍ണത്തില്‍ 320 ഗ്രാം സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നതിന് 25,000 രൂപ വീതം പ്രതിഫലം ആവശ്യപ്പെട്ട മുനിയപ്പ, സ്വര്‍ണം കൈമാറുന്നതിനിടെയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു കരിപ്പൂര്‍ പോലീസിന്റെ നീക്കം.

പോലീസ് ഇടപെടലിനെത്തുടര്‍ന്ന് ഒരുമാസത്തിനിടെ സസ്‌പെന്‍ഷനിലാകുന്ന മൂന്നാമത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മുനിയപ്പ. കഴിഞ്ഞ നാലിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശിയില്‍നിന്നു പിടിച്ച സ്വര്‍ണം പൂര്‍ണമായി രേഖപ്പെടുത്താതെ സ്വന്തമാക്കാന്‍ ശ്രമിച്ചതിന് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീല്‍ദാര്‍ സനിത് എന്നിവരെയാണ് അന്ന് സസ്‌പെന്‍ഡ് ചെയ്തത്.



'ക്ലിക്കായി' ഹെല്‍പ്പ് ഡെസ്‌ക്

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തട്ടിക്കൊണ്ടുപോകലും കൊള്ളയും അക്രമങ്ങളും പതിവാക്കിയതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ജനുവരിയിലാണ് ഹെല്‍പ്പ് ഡെസ്‌ക് തുറന്നത്. 2021 ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ സ്വര്‍ണക്കടത്ത് ബന്ധവും ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങാന്‍ കാരണമായി. വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിനുപുറമെയാണ് യാത്രക്കാരെ നിരീക്ഷിക്കുന്നതിനും സ്വര്‍ണക്കടത്ത് തടയുന്നതിനും ലക്ഷ്യമിട്ട് ഹെല്‍പ്പ് ഡെസ്‌ക് തുറന്നത്. ആ തീരുമാനം പോലീസിന് വലിയ നേട്ടമാണുണ്ടാക്കിയത്.

ജനുവരിയില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നശേഷം 52 കേസുകളിലായി 42 കിലോയിലധികം സ്വര്‍ണം പോലീസ് പിടികൂടി. ഇതിന് 23 കോടി രൂപ വില വരും.

അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തേക്കും

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടായിരുന്ന തമിഴ്നാട് പൊള്ളാച്ചി അളഗപ്പ നഗര്‍ സ്വദേശി പി. മുനിയപ്പ(46)യെ പോലീസ് അറസ്റ്റുചെയ്ത കേസില്‍ തുടരന്വേഷണം സി.ബി.ഐ. ഏറ്റെടുത്തേക്കും.

പിടികൂടിയ കടത്തുസ്വര്‍ണം കണക്കില്‍പ്പെടുത്താതെ പുറത്തെത്തിച്ച് കൈക്കൂലി വാങ്ങി കൈമാറാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം മുനിയപ്പയെ കരിപ്പൂര്‍ പോലീസ് അറസ്റ്റുചെയ്തത്. സ്വര്‍ണവുമായി എത്തിയ സഹോദരങ്ങളായ കാസര്‍കോട് തെക്കില്‍ സ്വദേശികളായ കണിയന്‍കുണ്ടില്‍ കെ.എച്ച്. അബ്ദുല്‍നസീര്‍ (46), കെ.കെ. ജംഷീദ് (20) എന്നിവരും പിടിയിലായിരുന്നു. മൂവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ പോലീസ് വിട്ടയച്ചു.

കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടിയെങ്കിലും കേന്ദ്ര ഏജന്‍സിയായതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ പരിമിതിയുണ്ട്. കസ്റ്റംസ് ഉന്നതോദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഭൂരിഭാഗം കേസുകളും കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ.യാണ് അന്വേഷിക്കാറ്. സി.ബി.ഐ.യ്ക്ക് നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താനും തടസ്സമില്ല.

അഴിമതിനിരോധന നിയമപ്രകാരം മുനിയപ്പയ്‌ക്കെതിരേ സി.ബി.ഐ. അന്വേഷണമുണ്ടായേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് സി.ബി.ഐ., ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) എന്നിവര്‍ക്ക് കൈമാറും. മുനിയപ്പയില്‍നിന്ന് പിടിച്ചെടുത്ത പണവും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്തുക്കളും പോലീസ് സി.ബി.ഐ.യ്ക്ക് കൈമാറും.

Content Highlights: karippur gold smuggling case police arrested customs official


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented