കര്‍ണാടകയില്‍ മഠാധിപതി ജീവനൊടുക്കിയനിലയില്‍; ഒരുവര്‍ഷത്തിനിടെ ജീവനൊടുക്കുന്ന മൂന്നാമത്തെ മഠാധിപതി


ബസവലിംഗ സ്വാമി

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരു മഠാധിപതിയെക്കൂടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ്(44) മഠത്തിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത് .

തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും മുറി തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട മഠത്തിലെ ജീവനക്കാരുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.



സ്വാമി എഴുതിയതാണെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. തന്നെ ചിലര്‍ ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വാമി ഇതില്‍ വിവരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ മഠാധിപതിസ്ഥാനത്തുനിന്ന് നീക്കാനാണ് ഇതു ചെയ്തതെന്നും കുറിപ്പില്‍ പറയുന്നു.

വിശദമായ അന്വേഷണം നടക്കുന്നതായി രാമനഗര എസ്.പി. കെ. സന്തോഷ് ബാബു പറഞ്ഞു. സ്വാമിയുടെ കുറിപ്പില്‍ പറയുന്നവരെ ചോദ്യംചെയ്തുവരുന്നു. 400 വര്‍ഷം പഴക്കമുള്ള മഠമാണിത്. 1997-ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്.

ഒരുവര്‍ഷത്തിനിടെ കര്‍ണാടകത്തില്‍ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. കഴിഞ്ഞ ഡിസംബറില്‍ രാമനഗരയിലെ മറ്റൊരു പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതിയെ മഠത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ബെലഗാവിയിലെ ഒരു മഠാധിപതിയെ മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പ്രചരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: karanataka suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented