മകളുടെ സഹപാഠിയായ എട്ടാംക്ലാസുകാരനെ കൊന്നത് എലിവിഷം നല്‍കിയെന്ന് സ്ത്രീയുടെ മൊഴി


മകളെക്കാള്‍ നന്നായി പഠിക്കുകയും മാര്‍ക്ക് വാങ്ങുകയും ചെയ്തതിന്റെ അസൂയകാരണമാണ് ബാലമണികണ്ഠനെ കൊലപ്പെടുത്തിയതെന്നും സഹായറാണി മൊഴിനല്‍കിയതായി പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ബാലമണികണ്ഠൻ, അറസ്റ്റിലായ പ്രതി

ചെന്നൈ: മകളുടെ സഹപാഠിയെ താന്‍ കൊന്നത് എലിവിഷം നല്‍കിയാണെന്ന് കാരയ്ക്കലില്‍ അറസ്റ്റിലായ സഹായറാണിയുടെ മൊഴി. കോട്ടുച്ചേരിയിലെ സ്വകാര്യസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാലമണികണ്ഠനാണ് വിഷപാനീയം കഴിച്ച് മരിച്ചത്.

വീടിന് അകലെയുള്ള കടയില്‍നിന്നാണ് എലിവിഷം വാങ്ങിയത്. അത് ശീതളപാനീയത്തില്‍ കലക്കി സ്‌കൂള്‍ കാവല്‍ക്കാരന്‍വഴിയാണ് ബാലമണികണ്ഠന് നല്‍കിയത്. മകളെക്കാള്‍ നന്നായി പഠിക്കുകയും മാര്‍ക്ക് വാങ്ങുകയും ചെയ്തതിന്റെ അസൂയകാരണമാണ് ബാലമണികണ്ഠനെ കൊലപ്പെടുത്തിയതെന്നും സഹായറാണി മൊഴിനല്‍കിയതായി പോലീസ് അറിയിച്ചു.

മൂന്നിന് സ്‌കൂള്‍ വാര്‍ഷികപരിപാടികളുടെ പരിശീലനത്തിനെത്തിയപ്പോഴാണ് സഹായറാണി വിഷംകലര്‍ത്തിയ ശീതളപാനീയം സ്‌കൂളിലെത്തിച്ച് കാവല്‍ക്കാരന്‍വഴി ബാലമണികണ്ഠന് നല്‍കിയത്. തിരികെ വീട്ടിലെത്തിയപ്പോള്‍ ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് രാത്രിയോടെ ആശുപത്രിയിലാണ് മരിച്ചത്.

Content Highlights: karaikal murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented