വിവിധ സ്‌റ്റേഷനുകളില്‍ ബലാത്സംഗക്കേസുകള്‍, ലഹരിക്കടത്ത്; 'മണവാളനെ' കാപ്പ ചുമത്തി നാടുകടത്തി


വടക്കേപുറത്ത് മുസ്‌തഫ

എരമംഗലം: സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം, വീടാക്രമണം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ അയ്യോട്ടിച്ചിറ തണ്ണിത്തുറ വടക്കേപുറത്ത് മുസ്തഫയെ (മണവാളന്‍ -34) കാപ്പ ചുമത്തി നാടുകടത്തി. ഒരുവര്‍ഷത്തേക്കാണ് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്.

പെരുമ്പടപ്പ്, പൊന്നാനി, വയനാട്, തിരുനെല്ലി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ മുസ്തഫക്കെതിരേ ബലാത്സംഗം, ആയുധം ഉപയോഗിച്ച് ആക്രമണം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീടാക്രമിക്കല്‍, ലഹരി കടത്തല്‍, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതിന് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് മുഖേന സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യയാണ് കാപ്പ നിയമപ്രകാരം നാടുകടത്തല്‍ ഉത്തരവിറക്കിയത്. പ്രതി മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Content Highlights: kapa charged against criminal manavalan musthafa eramangalam malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented