.jpg?$p=430c1f1&f=16x10&w=856&q=0.8)
വിഷ്ണു, വിനീത്
അമ്പലപ്പുഴ: പറവൂരില്‍ ഫാസ്റ്റ് ഫുഡ് കടയില്‍ അതിക്രമം കാട്ടിയ കാപ്പ കേസ് പ്രതിയും കൂട്ടാളിയും പിടിയില്‍. പുന്നപ്ര പണിക്കന്വേലിയില് വിഷ്ണു, പറവൂര്‍ സ്വദേശി വിനീത് (കണ്ണന്) എന്നിവരെയാണ് പുന്നപ്ര ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദും സംഘവും പിടികൂടിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജി. സഞ്ചലനനിയന്ത്രണ ഉത്തരവുപ്രകാരം നാടുകടത്തിയ പ്രതിയാണ് വിഷ്ണു.
ഉത്തരവു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇയാളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. ഉത്തരവു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച വിഷ്ണു ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെ പറവൂരുള്ള അമ്പാടി ഫാസ്റ്റ്ഫുഡ് കടയില്‍ വിനീതുമായി എത്തി. പൈസതരാതെ സാധനം തരില്ല എന്നു കടക്കാരന് പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ പലഹാരം വെച്ചിരുന്ന അലമാര മറിച്ചിടുകയും കടക്കാരനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയുമാണുണ്ടായതെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ വിനീതിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
Content Highlights: kapa case accused and aide arrested in alappuzha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..