എ. മിഥുൻ
പാലക്കാട്: കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിന്റെ പേരില്‍ കേരള സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ (കരുതല്‍) തടയല്‍ നിയമം (കാപ്പ) ചുമത്തി. ഇതോടെ ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കാനാവില്ല.
ഡി.വൈ.എഫ്.ഐ. പഴമ്പാലക്കോട് വടക്കേപ്പാവടി യൂണിറ്റ് പ്രസിഡന്റും തരൂര്‍ മേഖലാകമ്മിറ്റി അംഗവുമായ പഴന്പാലക്കോട് വടക്കേപ്പാവടി എം. മിഥുന്റെ (25) പേരിലാണ് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യയുടെ ഉത്തരവുപ്രകാരം കാപ്പ ചുമത്തിയത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ ശുപാര്‍ശയിലാണ് നടപടി. ഭയപ്പെടുത്തല്‍, ആയുധങ്ങളുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍, മാരകായുധങ്ങളുമായി ലഹളയില്‍ പങ്കെടുക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ മിഥുന്റെ പേരിലുള്ളതിനാലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
Content Highlights: kapa act against dyfi leader in palakkad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..