'കോപം നിയന്ത്രിക്കണം'- ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; രോഷം നിറഞ്ഞ കമന്റുകള്‍


ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: പാനൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ കമന്‍റുകളായി തെറിവിളിയും രോഷപ്രകടനവും. മാനന്തേരി സ്വദേശിയായ ശ്യാംജിത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന വാര്‍ത്ത വന്നതോടെ ഇയാളുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഒരു പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയോടുള്ള രോഷപ്രകടനമായിരുന്നു കമന്റുകളിലെല്ലാം.

'ദേഷ്യം നമ്മുടെ ദുര്‍ബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിന്റെ മറുമരുന്ന്. ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കരുത്. കോപം വന്നാല്‍ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂര്‍വ്വം ചിന്തിക്കുക' എന്നാണ് ശ്യാംജിത്തിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ രൂക്ഷമായരീതിയിലാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.പ്രണയപ്പകയില്‍ അരുംകൊലകള്‍, കേരളത്തെ നടുക്കിയ സംഭവങ്ങള്‍...

പ്രണയപ്പകയില്‍ നേരത്തെയും പെണ്‍കുട്ടികള്‍ കേരളത്തില്‍ കൊലക്കത്തിക്കിരയായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം മൂന്ന് പെണ്‍കുട്ടികളെയാണ് പ്രണയനൈരാശ്യത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്. അടുത്തിടെ കേരളത്തില്‍ ഇത്തരത്തില്‍ നടന്ന അരുംകൊലകള്‍ ഇതെല്ലാമാണ്.

2019 മാര്‍ച്ച് 12: തിരുവല്ലയിലെ ബസ്സ്റ്റോപ്പില്‍വെച്ച് റേഡിയോളജി വിദ്യാര്‍ഥിനി കവിതാ വിജയകുമാറിനെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. ബിരുദവിദ്യാര്‍ഥി കുംഭനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് അറസ്റ്റിലായത്.

ഏപ്രില്‍ നാല്: തൃശ്ശൂര്‍ ചീയ്യാരത്ത് ബി.ടെക്. വിദ്യാര്‍ഥിനി നീതുവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. വടക്കാട് സ്വദേശി നിധീഷ് ആയിരുന്നു പ്രതി.

ജൂണ്‍ 15: മാവേലിക്കര വള്ളിക്കുന്ന് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് ആയിരുന്നു പ്രതി.

ഒക്ടോബര്‍ 10: കൊച്ചി കാക്കനാട് പ്ലസ്ടു വിദ്യാര്‍ഥിനി ദേവികയെ രാത്രി വീട്ടിലെത്തി പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. പ്രതി പറവൂര്‍ സ്വദേശിയായ മിഥുന്‍ ആത്മഹത്യ ചെയ്തു.

2020 ജനുവരി എട്ട്: കൊച്ചി മരടില്‍നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനി കലൂര്‍ താന്നിപ്പള്ളി വീട്ടില്‍ ഗോപികയെ കൊലപ്പെടുത്തി വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു. നെട്ടൂര്‍ സ്വദേശിയായ സഫര്‍ ഷാ ആയിരുന്നു പ്രതി.

ജൂണ്‍ ആറ്: കാരക്കോണം സ്വദേശി അഷിതയെ കഴുത്തറുത്ത് കൊന്നശേഷം ഓട്ടോഡ്രൈവറായിരുന്ന അനു ആത്മഹത്യ ചെയ്തു.

2021 ജൂണ്‍ 17: പെരിന്തല്‍മണ്ണ സ്വദേശിനി ദൃശ്യയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി. വിനീഷ് എന്നയാളായിരുന്നു പ്രതി.

ജൂലായ് 20: കണ്ണൂര്‍ സ്വദേശിനിയും കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനുമായിരുന്ന പി.വി. മാനസയെ വെടിവെച്ചുകൊന്നശേഷം പ്രതി കണ്ണൂര്‍ സ്വദേശി പി. രാഖില്‍ സ്വയം വെടിവെച്ച് മരിച്ചു.

ഒക്ടോബര്‍ ഒന്ന്: പാലാ സെയ്ന്റ് തോമസ് കോളേജ് കാമ്പസില്‍ സഹപാഠിയെ യുവാവ് കഴുത്ത് മുറിച്ച് കൊന്നു. തലയോലപ്പറമ്പ് സ്വദേശി നിഥിനമോളെ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൊലപ്പെടുത്തിയത്.

Content Highlights: kannur vishnupriya murder case accused syamjith facebook post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented