പരിഭ്രമമില്ലാതെ കുളിച്ച് ഹോട്ടലില്‍ ജോലിക്കെത്തി, കത്തി കഴുകി ബാഗില്‍വെച്ചു; അവസാന നിലവിളി തെളിവായി


വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട വിഷ്ണുപ്രിയ, പ്രതി ശ്യാംജിത്ത്‌

വള്ള്യായി (കണ്ണൂര്‍): കഴുത്തില്‍ കൊലക്കത്തി വീഴുന്നതിന് മുന്‍പ് വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തില്‍ കുരുക്കുന്നതിന് പ്രധാന തെളിവായി. പ്രതി എം. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശി സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു.

സംസാരിച്ച് തീരുന്നതിന് മുന്‍പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷമായി വിഷ്ണപ്രിയ സുഹൃത്താണെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. നാട്ടില്‍ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല. ആ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് പിന്തുടര്‍ന്നു. എത്തിയത് മാനന്തേരിയില്‍. ആളെ കണ്ടെത്തിയപ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. പോലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞു.

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. രാവിലെ 10.30-ഓടെയാണ് ഹോട്ടലില്‍നിന്ന് ശ്യാംജിത്ത് പോയത്. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ മൂന്നുദിവസം മുന്‍പാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുന്‍പും.

പ്രതിയാരെന്നറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് നാട്ടുകാര്‍

മാനന്തേരി: ശനിയാഴ്ച ഉച്ചയോടെ മാനന്തേരി സത്രത്തിന് സമീപമുള്ള വീട്ടില്‍ പോലീസ് എത്തുമ്പോള്‍ ചുറ്റുവട്ടത്തുള്ളവരാരും വിചാരിച്ചില്ല നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതി ആ വീട്ടിലുണ്ടെന്ന്. വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി മാനന്തേരി സ്വദേശിയാണന്ന് അറിഞ്ഞതുമുതല്‍ നാട്ടുകാര്‍ ഞെട്ടലിലായിരുന്നു. നേരത്തേ മാനന്തേരിക്കാരനാണ് പ്രതിയെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. ഇത് ആരാണന്നറിയാന്‍ നാട്ടുകാര്‍ പലരുമായും ബന്ധപ്പെട്ടു. നാട്ടുകാരുടെ അന്വേഷണം തുടരവെ രണ്ട് പോലീസ് വാഹനത്തില്‍ മഫ്തിയില്‍ പോലീസ് സത്രം ടൗണ്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നത് പോലെയായിരുന്നു അവര്‍. വൈകാതെ ഇവര്‍ എം. ശ്യാംജിത്തിന്റെ വീട്ടിലേക്ക് പോയി. ഇയാളെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. അപ്പോഴേക്കും ചാനലുകളില്‍ പ്രതിയെ പിടിച്ച വാര്‍ത്ത വരാന്‍ തുടങ്ങിയിരുന്നു. കൊല നടത്തിയ പ്രതി ശ്യാംജിത്താണന്ന് അറിഞ്ഞിട്ടും അത് വിശ്വസിക്കാന്‍ നാട്ടുകാര്‍ ഏറെ പണിപ്പെട്ടു. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് നല്ലത് മാത്രമാണ് പറയാനുള്ളത്. കൂത്തുപറമ്പ് ഹൈസ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. തുടര്‍ന്ന് പ്ലസ് ടു വും ഡിഗ്രിയും പ്രൈവറ്റായി പഠിച്ചു. ഇപ്പോള്‍ തലശ്ശേരിയില്‍ ബാങ്കിങ് കോച്ചിങ് ക്ലാസിന് പോകുകയായിരുന്നു. സത്രം കവലയില്‍ പിതാവ് നടത്തുന്ന ഹോട്ടലില്‍ ഒഴിവ് സമയങ്ങളില്‍ സഹായിക്കാന്‍ പോകാറുണ്ടായിരുന്നു. ക്ലാസിന് പോകുന്ന ദിവസങ്ങളില്‍ കാലത്ത് വാഴയിലകള്‍ മുറിച്ച് ഹോട്ടലില്‍ എത്തിച്ചിട്ടാണ് പോകുക.

കൊലപാതകം നടത്തി മടങ്ങിയത് മിനിറ്റുകള്‍ക്കുള്ളില്‍

മഞ്ഞത്തൊപ്പീം മാസ്‌കുമിട്ട മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ നാലുപാടും നോക്കി ആ വീട്ടിലേക്ക് പോകുന്നത് കണ്ടു. തോളത്ത് ഒരു ബാഗുമുണ്ട്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പം അകത്ത്ന്ന് ഇറങ്ങി വരുവോം ചെയ്തു. മുഖത്തൊന്നും ഒരു ഭാവമാറ്റോം കണ്ടില്ല... അരുണിന്റെ കൂട്ടുകാരനാന്നാ വിചാരിച്ചത്...' കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയ പ്രതിയെന്ന് കരുതുന്ന യുവാവ് ശനിയാഴ്ച ആ വീട്ടില്‍ പോകുന്നതിനും തിരിച്ചുവരുന്നതിനും സാക്ഷിയായ അയല്‍പക്കത്തെ വീട്ടമ്മ പറഞ്ഞതിങ്ങനെ. പരിചയമില്ലാത്ത ഒരാള്‍ വീട്ടിലേക്ക് പോകുന്നത് അയല്‍വീട്ടിലെ വേറൊരാളും കണ്ടിരുന്നു.

ആരുമില്ലാത്ത സമയം നോക്കി പ്രതി വീട്ടില്‍ കടന്നുചെന്ന് വിഷ്ണുപ്രിയയെ കൊലപ്പെടുത്തി മടങ്ങിയത് ചെറിയ സമയത്തിനുള്ളിലാണെന്ന് ഈ മൊഴികള്‍ വ്യക്തമാക്കുന്നു. അയല്‍പക്കത്തുള്ളവര്‍ ഒരു നിലവിളിപോലും കേട്ടില്ല. വിഷ്ണുപ്രിയയുടെ സഹോദരന്‍ അരുണ്‍ ഹൈദരാബാദിലേക്ക് ശനിയാഴ്ച രാവിലെയാണ് പുറപ്പെട്ടത്. അരുണിനെ യാത്രയാക്കാന്‍ ചില കൂട്ടുകാര്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി വന്നിരുന്നു. അവരെല്ലാം തിരിച്ചുപോയ സമയം നോക്കിയാണ് പ്രതി എം. ശ്യാംജിത്ത് എത്തിയത്. കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്ത് താഴേക്ക് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വെട്ടുകത്തിയും ചുറ്റികയും കയറും

വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് ഉപയോഗിച്ചത് ചുറ്റികയും വെട്ടുകത്തിയും കയറും. കൈയിലെ ബാഗില്‍ കരുതിയ ഈ മൂന്ന് ആയുധങ്ങളും ഉപയോഗിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ആരുമില്ലാത്ത സമയം നോക്കി വീട്ടിലേക്ക് കടന്ന പ്രതി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തിന് വെട്ടുകയായിരുന്നു.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ മൂന്നുദിവസം മുന്‍പാണ് തീരുമാനിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇത്രയും ദിവസം അതിനുള്ള തയ്യാറെടുപ്പിലായിരുന്നു.

ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ സാധിച്ചത് പോലീസിന് നേട്ടമായി. കമ്മിഷണര്‍ ആര്‍. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍, പാനൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. ആസാദ്, എസ്.ഐ. സി.സി. ലതീഷ്, എ.എസ്.ഐ. കെ. മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി പാനൂര്‍ പോലീസ് കസ്റ്റഡിയാലാണുള്ളത്. ഞായറാഴ്ച മജസ്‌ട്രേട്ടിന് മുന്‍പാകെ ഹാജരാക്കും.

കരുതിക്കൂട്ടി കരുതലോടെ കൊലപാതകം

ആസൂത്രിതമായി കരുതലോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ചുറ്റും നിറയെ വീടുകളുള്ള ഒരു പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതിക്ക് പരിസരത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് കരുതുന്നു. വിഷ്ണുപ്രിയ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇതൊക്കെ നിരീക്ഷിച്ച് കരുതലോടെയാണ് പ്രതി നീങ്ങിയതെന്ന് വ്യക്തമാണ്. നിലവിളിപോലും കേട്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.

കൊലപാതകം നടന്ന വീടിന്റെ തൊട്ടുമുന്നില്‍തന്നെയുള്ള വീട്ടില്‍ തേപ്പുപണിയിലേര്‍പ്പെട്ടവരുണ്ടായിരുന്നു. അവരൊന്നും വാക്കേറ്റമോ ബഹളമോ ഒന്നും കേട്ടില്ല. ആരുമറിയാതെ കൊലപാതകം നടത്തി പ്രതി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

പുതിയ ജോലിയുടെ സന്തോഷത്തിനിടെ ദുരന്തവാര്‍ത്ത

വള്ള്യായില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സഹോദരന്‍ അരുണ്‍ ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു. ഹൈദരാബാദില്‍ ജോലിക്ക് ചേരേണ്ടതിനായി ഏറെ സന്തോഷത്തിലാണ് സുഹൃത്തുക്കളുമൊത്ത് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ഏറെ താമസിയാതെയാണ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തി സഹോദരിയുടെ ദുരന്തവാര്‍ത്ത എത്തിയത്. ഉടന്‍ ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടില്‍ തിരിച്ചെത്തി. ദുരന്തവാര്‍ത്തയറിഞ്ഞ് കെ.പി. മോഹനന്‍ എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രന്‍, ഡി.സി.സി. സെക്രട്ടറി കെ.പി. സാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ തുടങ്ങി നിരവധി ജനപ്രതിനിധികള്‍ സംഭവസ്ഥലത്തെത്തി.

Content Highlights: kannur vishnupriya murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented