പ്രതീകാത്മക ചിത്രം/മാതൃഭൂമി
കണ്ണൂര്‍: പാലക്കാടിന് സമാനമായി കണ്ണൂരിലും ആര്.എസ്.എസ്-എസ്.ഡി.പി.ഐ. സംഘര്‍ഷത്തിന് സാധ്യതയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍ കണ്ണവത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷ സാധ്യതയുള്ളതെന്നാണ് കണ്ണൂര്‍ റൂറല്‍ എസ്.പി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവര്ത്തകന് സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ആര്.എസ്.എസ്. പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരന് നിസാമുദ്ദീന്‍ ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്നും പറയുന്നു.
2018-ലാണ് കണ്ണവത്ത് എ.ബി.വി.പി. പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020-ല്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീന് വധക്കേസിലെ പ്രതികളായ അശ്വിന്, റിഷില്‍, അമല്‍രാജ് എന്നിവര്‍ക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരില്‍നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരന് നിസാമുദ്ദീന്‍ നേരേയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റൂറല്‍ പരിധിയിലെ പോലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ച റിപ്പോര്‍ട്ടില്‍ ജില്ലയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച മറ്റുസംഭവങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്.
Content Highlights: kannur rural police report about rss sdpi clash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..