മോഷണത്തിനായി കോഴിക്കൂട്ടിൽ ഒളിച്ച അസം സ്വദേശി പിടിയിൽ


Representative Image: Photo: Mathrubhumi Archives| PP Ratheesh

പിലാത്തറ : വീട്ടിൽ ആളില്ലാത്ത നേരം മോഷണത്തിനായി എത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ. അസം സ്വദേശിയായ രമര്യൂഷിനെ (22) ആണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിലേല്പിച്ചത്. ഞായറാഴ്ച സന്ധ്യയ്ക്ക് വിളയാംകോട് കുളപ്പുറം-മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിലാണ് സംഭവം.

ജാസ്മിനും കുടുംബാംഗങ്ങളും അയൽവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് പോയതായിരുന്നു. ഇവിടെ ഉപയോഗശൂന്യമായ പഴയ കുളിമുറിയിൽ കോഴികളെ കൂട്ടിലിട്ട് വളർത്തുകയാണ്. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയപ്പോൾ ഇതിനകത്ത് യുവാവിനെ ഒളിച്ചിരിക്കുന്നനിലയിൽ കാണുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ചോദ്യം ചെയ്തപ്പോൾ വിളയാങ്കോട്ടെ ഫാക്ടറി ജീവനക്കാരനാണെന്ന് വ്യക്തമായി. ഞായറാഴ്ച കോഴിക്കറി വെക്കാൻ കോഴിയെ പിടിക്കാൻ ഇറങ്ങിയതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ വീട്ടുകാർ ഇല്ലെന്ന് മനസ്സിലാക്കിയ മൂന്നംഗസംഘം മോഷണത്തിനെത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നത്.

പരിയാരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മോഷണശ്രമം നടത്തിയവരെ ജോലിയിൽനിന്ന് ഒഴിവാക്കിയതായി ഫാക്ടറി ഉടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.

Content Highlights: Kannur Pilathara robbery attempt

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented