കഴുത്ത് അറ്റുതൂങ്ങിയ നിലയില്‍, അരുംകൊലയില്‍ നടുങ്ങി പാനൂര്‍; മൃതദേഹം ആദ്യം കണ്ടത് ബന്ധുവായ സ്ത്രീ


നാലുദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്. ഇതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളിലായി ഇവര്‍ അവധിയിലായിരുന്നു.

Screengrab: Mathrubhumi News

കണ്ണൂര്‍: പാനൂര്‍ വള്ള്യായിലെ യുവതിയുടെ കൊലപാതകത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. അതിദാരുണമായ രീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. കൈകളിലടക്കം മാരകമായി മുറിവേറ്റിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ചൊന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്ന് സമീപവാസിയും ബന്ധുവുമായ വിജയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'സംഭവസമയം വിഷ്ണുപ്രിയയുടെ അമ്മ അടക്കമുള്ളവര്‍ അടുത്തിടെ മരണം നടന്ന സമീപത്തെ വീട്ടിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ എത്തിയ ബന്ധുവായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഏകദേശം അറ്റുപോയനിലയിലായിരുന്നു. അയല്‍ക്കാരില്‍ ചിലരാണ് തൊപ്പിവെച്ച ഒരാളെ ഈ സമയത്ത് കണ്ടതെന്ന മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ദാരുണമായരീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. തൊപ്പിയും മാസ്‌കും ടീഷര്‍ട്ടും ധരിച്ചയാള്‍ തൊട്ടടുത്ത റോഡിലുണ്ടായിരുന്നതായി ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഇയാള്‍ പിടിയിലായെന്ന് ചില സൂചനകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. നാലുദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്. ഇതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഇവര്‍ അവധിയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്നും പോലീസ് കരുതുന്നു. സംഭവസ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.


Content Highlights: kannur panoor vishnupriya murder case neighbours response about the incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented