വിഷ്ണുപ്രിയക്ക് വിട നല്‍കി നാട്; സുഹൃത്തിനെയും ശ്യാംജിത്ത് കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്


പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിഷ്ണുപ്രിയയുടെ മൃതദേഹം പാനൂര്‍ വള്ള്യായിലെ വീട്ടിലെത്തിച്ചു.

വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ. | ഫോട്ടോ: റിഥിൻദാമു/മാതൃഭൂമി

കണ്ണൂര്‍: പാനൂര്‍ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെയും കൊലപ്പെടുത്താനായിരുന്നു ശ്യാംജിത്ത് ലക്ഷ്യമിട്ടത്. ഈ സുഹൃത്തുമായി വിഷ്ണുപ്രിയ വാട്‌സാപ്പില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തി അരുംകൊല നടത്തിയത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായതും പൊന്നാനി സ്വദേശിയുടെ മൊഴികളായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഞായറാഴ്ച നടന്ന തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തു. ആയുധങ്ങള്‍ അടങ്ങിയ ബാഗ് വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് പ്രതി ഉപേക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ തെളിവെടുപ്പിനിടെ ഈ ബാഗ് ശ്യാംജിത്ത് പോലീസിന് കാണിച്ചുനല്‍കി. ചുറ്റിക, വെട്ടുകത്തി, ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കത്തി, മുളകുപൊടി, പുരുഷന്റെ മുടി, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. ഇതിലൊരു കത്തി പ്രതി സ്വയം നിര്‍മിച്ചതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് മുളകുപൊടി സൂക്ഷിച്ചിരുന്നത്. അന്വേഷണം വഴിതെറ്റിക്കാനായാണ് മറ്റൊരു പുരുഷന്റെ മുടി ബാഗില്‍ കരുതിയിരുന്നതെന്നും പോലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തി മടങ്ങാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീട്ടില്‍നിന്നാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.



അതേസമയം, വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ടോടെ വള്ള്യായിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ചു. ഇതിനുശേഷമായിരുന്നു സംസ്‌കാരചടങ്ങുകള്‍. വന്‍ ജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

Content Highlights: kannur panoor vishnupriya murder case accused planned to kill vishnupriya's friend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented