പ്രണയപ്പകയില്‍ അരുംകൊല; ആദ്യം കഴുത്തിന് വെട്ടി, മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍


വിഷ്ണുപ്രിയ,ശ്യാംജിത്ത്

കണ്ണൂര്‍: പാനൂര്‍ വള്ള്യായില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെയാണ് പോലീസ് പിടികൂടിയത്. യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയില്‍ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ തൊപ്പിയിട്ട് ടീഷര്‍ട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡില്‍ കണ്ടതായി ചിലര്‍ മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് എ.സി.പി. ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് നല്‍കുന്നവിവരം.

വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍/മാതൃഭൂമി

പിടിയിലായ ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. ബാഗില്‍ ആയുധവും കരുതിയിരുന്നു. തുടര്‍ന്ന് വീടിനകത്ത് കയറി വിഷ്ണുപ്രിയയുടെ കഴുത്തിനാണ് ആദ്യം വെട്ടിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈകകളിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തില്‍ വെട്ടി പ്രതി മരണം ഉറപ്പിക്കുകയായിരുന്നു.

പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. നാലുദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്. ഇതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഇവര്‍ അവധിയിലായിരുന്നു. സംഭവസമയം വിഷ്ണുപ്രിയയുടെ വീട്ടിലുള്ളവരെല്ലാം സമീപത്തെ തറവാട്ടുവീട്ടിലായിരുന്നു.

Content Highlights: kannur panoor vishnupriya murder case accused in police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented